മോട്ടോര്‍ വാഹന പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി ശരി വെച്ച് കേന്ദ്രം. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പിണറായി വിജയന് അയ്ച മറുപടി കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ഒരു സംസ്ഥാനം മാത്രം പിഴ കുറച്ചത് അംഗീകരിക്കാനാകില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള വിശദീകരണം. മാത്രമല്ല, പുതുക്കിയ മോട്ടോര്‍വാഹനനിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞ തുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേരളാ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയായിരുന്നു. അതിന് പിന്നാലെയാണ് കേരളാ സര്‍ക്കാരിന്റെ നടപടി അംഗീകരിച്ചതായി നിതിന്‍ ഗഡ്കരി അറിയിച്ചിരിക്കുന്നത്.
you may also like this video;
ഗതാഗത നിയമം ലംഘിച്ചാല്‍ നല്കുന്ന പിഴയുടെ പത്തിരട്ടിയാണ് പുതുക്കിയ തുക. തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. പിന്നീട് മോട്ടോര്‍ വാഹന പിഴയിലെ ഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കി. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴത്തുക പകുതിയാക്കി കുറച്ചു. ആയിരത്തില്‍ നിന്ന് 500 രൂപയാക്കിയാണ് പിഴ കുറച്ചത്. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയും പിഴ ഇടാക്കാനായിരുന്നു തീരുമാനം. അതുപോലെ വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയില്‍ നിന്ന് 10000 കുറച്ചത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.