Web Desk

ന്യൂഡൽഹി

July 14, 2021, 10:43 pm

കേന്ദ്ര ജീവനക്കാരുടെ ഡിഎ 28 ശതമാനമാക്കി

Janayugom Online

കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ 17 ശതമാനത്തിൽ നിന്നും 28 ശതമാനമാക്കി വർധിപ്പിക്കാൻ തീരുമാനം. കേന്ദ്ര മന്ത്രിസഭയാണ്​ തീരുമാനത്തിന്​ അന്തിമ അംഗീകാരം നൽകിയത്​. കോവിഡിനെ തുടർന്ന്​ കഴിഞ്ഞ വർഷം ഡിഎ വർധനവ്​ മരവിപ്പിച്ചിരുന്നു.

ജൂലൈ മുതൽ ഡിഎ വർധനവ്​ ലഭ്യമായി തുടങ്ങും. അതേസമയം, 2020 ജനുവരി മുതലുള്ള ഡിഎ കുടിശിക എന്ന്​ മുതൽ നൽകുമെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കിയിട്ടില്ല. 2020 ജനുവരി മുതൽ 2020 ജൂൺ 30 വരെയുള്ള നാല്​ ശതമാനവും 2020 ജൂലൈ മുതൽ 2020 ഡിസംബർ വരെയുള്ള മൂന്ന്​ ശതമാനവും 2021 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള നാല്​ ശതമാനവുമാണ്​ കേന്ദ്രസർക്കാർ നൽകാനുള്ളത്. 

Eng­lish Sum­ma­ry : cen­tral gov­ern­ment employ­ees da increased to 28 percent

You may also like this video :