ഔദ്യോഗിക കാര്യങ്ങളില്‍ ആശയ വിനിമയം നടത്തുന്നതിനായി വാട്ട്സ് ആപ്പിനും ടെലഗ്രാമിനും പകരമായി സ്വന്തം സംവിധാനം വികസിപ്പിച്ചെടുത്ത് കേന്ദ്ര സര്‍ക്കാര്‍. ജിംസ് അഥവ ഗവണ്മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം എന്ന സംവിധാനമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. അടുത്തകാലത്താണ് സ്വകാര്യ ചാറ്റുകളില്‍ കൈകടത്തലുകള്‍ നടത്തുന്ന പെഗാസസ് പോലുള്ള സോഫ്റ്റ് വെയറുകള്‍ വലിയ പ്രതി സന്ധികള്‍ സൃഷ്ടിച്ചത്. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് രഹസ്യാത്മകതയും സുരക്ഷയും ശക്തമായുള്ള ജിംസ് സോഫ്റ്റ് വെയര്‍ കൊണ്ടു വരുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക രേഖകള്‍ കൈമാറുന്നതില്‍ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. നാഷ്ണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററാണ് ജിംസ് വികസിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാത്തില്‍ ജിംസ് പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. എന്‍ഐസിയുടെ ഇമെയില്‍ ഐഡി വഴി ലോഗിന്‍ ചെയ്യാവുന്ന തരത്തിലാണ് നിലവില്‍ ജിംസിലേക്കുള്ള എന്‍ട്രി നിജപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ജിംസില്‍ ബന്ധിപ്പിക്കാനാണ് നീക്കം.
ഇതുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ഓഡിയോ വീഡിയോ കൊളുകള്‍ ജിംസില്‍ ലഭ്യമായിരിക്കും, സ്വകാര്യ ചാറ്റിങും ഗ്രൂപ്പ് ചാറ്റിങ്ങും സാധ്യമാകും. ഫെയിസ് അണ്‍ലോക്ക്, സെല്‍ഫ് ഡിസപ്പിയറിങ് മെസേജ് തുടങ്ങി നിരവധി സുരക്ഷ ഫീച്ചറുകളും ജിംസില്‍ ഇടംപിടിക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാത ജിംസില്‍ സ്വകാര്യ സൗഹൃദ ഗ്രൂപ്പുകള്‍ തുടങ്ങാനും ഉദ്യോഗസ്ഥര്‍ക്ക് അനുമതി ഉണ്ടാകും.
ആശയവിനിമയത്തിന് വാട്ട്സ് ആപ്പില്‍ ഉള്ളതിന് സമാനമായ ഫീച്ചറുകള്‍ എല്ലാം തന്നെ ജിംസിലും ഉണ്ടാകും.
English Summary: central government introduce gims instead of whats app
You may also like this video