Web Desk

ബംഗളൂരു

January 15, 2021, 8:42 pm

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പെട്ട സംഘം പിടിയില്‍

Janayugom Online

കര്‍ണാടകയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് അംഗ സംഘം പിടിയില്‍. മലയാളികളായ മുസ്തഫ, കുഞ്ഞിരാമൻ, മുഹമ്മദ് ഷാഫി എന്നിവരാണ് പൊലീസ് പിടിയിലായത്. മുസ്തഫയും ഷാഫിയും സ്ഥിരം തട്ടിപ്പുകാരെന്ന് പൊലീസ് പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് ഇന്‍കം ടാക്സ് പിടിച്ചെടുത്ത സ്വർണം നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. സംഘത്തിലുള്ളവരുടെ കൈയില്‍ നിന്ന് ഇന്‍കം ടാക്സ് ഐഡി കാർഡ്, 15 ലക്ഷം രൂപ, സ്വർണ ബിസ്കറ്റ് എന്നിവ പിടിച്ചെടുത്തു. 

ENGLISH SUMMARY:Central gov­ern­ment offi­cials scammed; Three Ker­alites arrested
You may also like this video