കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി:സുപ്രീംകോടതിയിൽ ഒളിച്ചുകളിയുമായി കേന്ദ്രം

Web Desk

ന്യൂഡൽഹി

Posted on May 09, 2020, 8:59 pm

കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനുള്ള ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഏത്ര ശതമാനം തുകയാണ് ചെലവാക്കുന്നതെന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കാൻ തയ്യാറാകാതെ കേന്ദ്ര സർക്കാർ. അതിഥി തൊഴിലാളികളെ പൂർണമായും സൗജന്യ നിരക്കിൽ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ ജഗദീപ് എസ് ചൊക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴായിരുന്നു കേന്ദ്ര സർക്കാർ ടിക്കറ്റ് നിരക്കിന്റെ എത്ര ശതമാനം ചെലവാക്കുന്നു എന്ന ചോദ്യം ജസ്റ്റിസ് എസ് കെ കൗൾ ഉന്നയിച്ചത്.

എന്നാൽ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ ഉത്തരം തനിക്ക് അറിയില്ലെന്നാണ് സൊളിസിറ്റർ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ടിക്കറ്റ് നിരക്കിന്റെ 85 ശതമാനവും കേന്ദ്ര സർക്കാരാണ് വഹിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. ടിക്കറ്റ് നിരക്കിന്റെ 85 ശതമാനം കേന്ദ്രം വഹിക്കുന്നതായുള്ള വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ ആരോപിച്ചിരുന്നു. ടിക്കറ്റ് നിരക്കിന് പുറമെ കൊറോണ സർചാർജ് എന്ന പേരിൽ 50 രൂപയും കുടിയേറ്റ തൊഴിലാളികളിൽ നിന്ന് റയിൽവേ ഈടാക്കുന്നുണ്ട്.

Eng­lish Sum­ma­ry: cen­tral gov­ern­ment on immi­grant work­ers’ train fare

You may also like this video