October 6, 2022 Thursday

Related news

October 2, 2022
August 20, 2022
August 3, 2022
July 8, 2022
July 4, 2022
May 7, 2022
April 13, 2022
March 20, 2022
February 13, 2022
February 13, 2022

കേന്ദ്രം രണ്ട്​ പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവൽക്കരിക്കുന്നു

Janayugom Webdesk
ന്യൂഡൽഹി
June 7, 2021 9:58 pm

രാജ്യത്തെ രണ്ട്​ പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സെൻട്രൽ ബാങ്ക്​ ഓഫ്​ ഇന്ത്യ, ഇന്ത്യൻ ഓവർസീസ്​ ബാങ്ക്​ എന്നിവയുടെ സ്വകാര്യവൽക്കരണമാണ്​ ഈ വർഷം ലക്ഷ്യമിടുന്നതെന്നും നിതിആയോഗാണ്​ സ്വകാര്യവൽക്കരിക്കേണ്ട ബാങ്കുകളുടെ ഷോർട്ട്​ ലിസ്​റ്റ്​ തയാറാക്കിയതെന്നും ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്യുന്നു. ബാങ്ക്​ ഓഫ്​ ഇന്ത്യയും ലിസ്​റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്.

പൊതുമേഖല കമ്പനികളുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട സമിതിക്കാണ്​ നിതിആയോഗ്​ ബാങ്കുകളുടെ പട്ടിക കൈമാറിയത്​. ഇതിനൊപ്പം ഒരു ഇൻഷൂറൻസ്​ കമ്പനിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നറിയുന്നു. ഈ സാമ്പത്തിക വർഷം തന്നെ ബാങ്കുകളുടേയും ഇൻഷൂറൻസ്​ കമ്പനിയുടേയും സ്വകാര്യവൽക്കരണം ഉണ്ടാവും. പൊതുമേഖല കമ്പനികളുടെ ഓഹരി വിൽപനയിലൂടെ ഈ വർഷം 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ്​ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

Eng­lish Sum­ma­ry : cen­tral gov­ern­ment plan­ning to pri­va­tise two more pub­lic sec­tor banks

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.