പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്ന പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗിലുള്ള പ്രതിഷേധക്കാര്‍ക്കുള്ള സംശയങ്ങള്‍ സംസാരിച്ച് പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടു മാസത്തോളമായി നടക്കുന്ന കനത്ത പ്രക്ഷോഭത്തില്‍ അമ്മമാരടക്കം വന്‍ ജനപങ്കാളിത്തമാണ്. സമരത്തെത്തുടര്‍ന്ന് കാളിന്ദി കുഞ്ജ്- ഷഹീന്‍ ബാഗ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേന്ദ്രത്തിന്റെ ചര്‍ച്ചാ നീക്കം. കഴിഞ്ഞ 47 ദിവസമായി ഇവിടം പ്രതിഷേധങ്ങളുടെ തെരുവാണ്. തലസ്ഥാനത്തെ പൗരത്വ നിയമ വിരുദ്ധ സമരത്തിന്റെ പ്രധാന ശക്തികേന്ദ്രം. സമരം ബിജെപിക്കെതിരായ ശക്തമായ ആയുധമായി കോണ്‍ഗ്രസും എഎപിയും ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ അനുനയ സ്വരം.
Government is ready to talk to protestors of Shaheen Bagh but then it should be in a structured form and the @narendramodi govt is ready to communicate with them and clear all their doubts they have against CAA. pic.twitter.com/UjGikFN8tY
— Ravi Shankar Prasad (@rsprasad) February 1, 2020
English Summary: Central government ready to talk with shaheenbag protesters
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.