തിരുവനന്തപുരം: റിപബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കി കേന്ദ്രം. വ്യക്തമായ കാരണങ്ങള്‍ അറിയിക്കാതെയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചരിക്കുന്നത്. നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേരള കലാമണ്ഡലവും, മോഹിനായട്ടവും തെയ്യവും വള്ളംകളിയും ആനയെഴുന്നള്ളത്തുമെല്ലാം ഉൾപ്പെടുന്നതായിരുന്നു കേരളം സമർപ്പിച്ച നിശ്ചലദൃശ്യം.
കേരളം ഉള്‍പ്പടെ ആറു സംസ്ഥാനങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാല്‍ എന്ത് കാരണത്താലാണ് ഇത്തരത്തിലൊരു നടപടിയെന്ന് വ്യക്തമല്ല. നിലവില്‍ 14 സംസ്ഥാനങ്ങള്‍ക്കും ആറു മന്ത്രാലയങ്ങള്‍ക്കുമാണ് നിശ്ചലദൃശ്യത്തിന് അനമതി നല്‍കിയിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിക്കുന്നത്. ഇത്തവണ വള്ളംകളിയുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തീമാണ് കേരളം അവതരിപ്പിച്ചത്. അവതരിപ്പിക്കുന്നതിനായി 52 അപേക്ഷകളാണ് ലഭിച്ചത്.
പശ്ചിമബംഗാളിന്റെ നിശ്ചലദൃശ്യം റിപബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ പ്രതിഷേധമാണ് ഉയത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ത്തത് കൊണ്ടാണ് പശ്ചിമബംഗാളിന്റെ നിശ്ചലദൃശ്യം ഉള്‍പ്പെടുത്താത്തതെന്ന് സംസ്ഥാന പാര്‍ലമെന്ററികാര്യ മന്ത്രി തപസ് റോയ് പറഞ്ഞു.
English Summary: Central government reject the Kerala float in Republic day parade.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.