കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ 21 ദിവസത്തേയ്ക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നുവെന്നും രാജീവ് ഗൗബ അറിയിച്ചു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെയാണ് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അത് കൃത്യമായി പാലിക്കുവാനും വീടുകളില്‍ തന്നെ തുടരുവാനും രാജീവ് ഗൗബ അറിയിച്ചു. ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വൻതോതില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രംഗത്തെത്തിയത്.
English Summary: Central government rejects the news of lock down extending.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.