കേന്ദ്ര സർക്കാർ ഇൻഡ്യയുട മഹത്തായ ഭരണഘടന അട്ടിമറിക്കുവാനും മതേതരത്വം തകർക്കുവാനും
ശ്രമിക്കുകയാണെന്ന് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള പറഞ്ഞു. ജനങ്ങളുടെ പേരിൽ നിലവിൽ വന്ന ഇൻഡ്യയുടെ മഹത്തായ ഭരണഘടന തകർത്ത് മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കുവാനാണ് അവർ ഒരുങ്ങുന്നത്. ഇതിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിനു മുന്നിൽ ഭരണകൂടം മുട്ടു മടക്കുക തന്നെ ചെയ്യും. അദ്ദേഹം വിവരിച്ചു.
സി പി ഐ കടലുണ്ടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണൂർ വളവിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ ടി സുബ്രമണ്യൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. രാഷ്ടീയ പാർട്ടി നേതാക്കളായ സി കെ വിജയകൃഷ്ണൻ, പനയ്ക്കൽ പ്രേമരാജൻ, എ എം കാസിം, ടി രാജൻ, പിലാക്കാട്ട് ഷൺമുഖൻ എന്നിവർ സംഗമത്തിൽ സംസാരിച്ചു. ഇപ്റ്റ തീയേറ്റർ ഗ്രൂപ്പിന്റെ പൗരത്വ ഗ്രഹണം എന്ന ഏകപാത്ര നാടകവും അരങ്ങേറി. സി പി ഐ ലോക്കൽ സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട് സ്വാഗതം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.