Web Desk

ന്യൂഡല്‍ഹി

April 19, 2021, 12:58 pm

കർഷകരോടല്ല, കോവിഡിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ പോരാടേണ്ടത്; സംയുക്ത കിസാൻ മോർച്ച

Janayugom Online

കാര്‍ഷിക കരി നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയല്ല, കോവിഡിനെതിരെയാണ് കേന്ദ്ര സര്‍ക്കര്‍ പോരാടേണ്ടതെന്ന് സംയുക്ത കിസാൻ. കർഷകരുടെ പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽ  വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കണം. കോവിഡിൽ നിന്ന് രക്ഷ നേടാനുള്ള മാർ​ഗനിർദ്ദേശങ്ങളും ആവശ്യമായി ഉപകരണങ്ങളും നൽകണം. പകർച്ചവ്യാധി വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ ഈ സാഹചര്യത്തെ അടിയന്തിരമായി കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികളുടെ ആരോ​ഗ്യത്തിനും സാമൂഹിക സുരക്ഷക്കും പ്രശ്നങ്ങളൊന്നുമുണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിക്കണം. കൃഷിക്കാരുടെയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ക്ഷേമത്തിൽ സർക്കാർ യഥാർത്ഥത്തിൽ ശ്രദ്ധാലുക്കളാണെങ്കിൽ അവർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളെ തുടര്‍ന്ന്  രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിരവധി കര്‍ഷകര്‍ ഇതിനോടകം തന്നെ ആത്മഹത്യ ചെയ്തു കഴിഞ്ഞു. രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിനിടെയില്‍ 375ലധികം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും കുടിയേറ്റ തൊഴിലാളികളുടെ ആരോ​ഗ്യത്തിനും സാമൂഹിക സുരക്ഷക്കും വേണ്ടി എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായി അ‌ഞ്ചാംദിവസവും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്ക് വെെറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,50,61,619 ആയി. 1619 പേര്‍ ഒറ്റ ദിവസം മരിച്ചത്. ഇതോടെ 1,78,769 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ക്ക് രോഗമുക്തി നേടി. നിലവില്‍ 19,29,329 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ തുടരുന്നു.

ഒരു മാസത്തിനിടെ ദേശീയ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്കിലുണ്ടായത് ആശങ്കാജനകമായ വർധനവ്. 3.05 ശതമാനത്തിൽ നിന്ന് 13.54 ശതമാനത്തോളം വർധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിൽ നിന്ന് 16.69 ശതമാനമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Eng­lish sum­ma­ry: cen­tral gov­ern­ment should fight against covid instead of farmers

You may also like this video: