25 April 2024, Thursday

Related news

April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024
April 15, 2024
April 11, 2024

പെഗാസസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; ഹര്‍ജികള്‍ സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു, സര്‍ക്കാരിന് നോട്ടിസ്

Janayugom Webdesk
ന്യൂഡല്‍ഹി
August 17, 2021 2:45 pm

രാജ്യസുരക്ഷ മുന്‍നിര്‍ത്തി നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. വിദഗ്ദ്ധ സമിതിക്ക് മുന്നില്‍ എല്ലാം വെളിപ്പെടുത്താന്‍ തയ്യാറാണ്. ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ പരസ്യപ്പെടുത്താന്‍ താല്പര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

കോടതിക്ക് മുന്നില്‍ ഞങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ല. കോടതി നിയോഗിക്കുന്ന സമിതിക്ക് മുമ്ബാകെ ഞങ്ങള്‍ എല്ലാം വെളിപ്പെടുത്താം. എന്നാല്‍ സത്യവാങ്മൂലത്തിലൂടെ അത് പൊതുജനങ്ങളിലേക്ക് എത്തിക്കാനാവില്ല. നാളെ സൈന്യം ഉപയോഗിക്കുന്ന സോഫ്റ്റുവെയറുകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കോടതിയില്‍ എത്തിയേക്കാം. വിദഗ്ദ്ധ സമിതിക്ക് മുന്നില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ സാധാരണ പൗരന്മാരുടെ ഫോണ്‍ എന്തിന് ചോര്‍ത്തി എന്നാണ് വ്യക്തമാക്കേണ്ടതെന്നും ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.

അതേസമയം, പെഗാസസില്‍ പ്രത്യേകം അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടിസ് അയച്ചു. കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry : cen­tral gov­ern­ment state­ment on pega­sus issue in supreme court

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.