Web Desk

ന്യൂഡൽഹി

September 30, 2020, 2:33 pm

കേന്ദ്ര സർക്കാരിന്റെ ഉത്തേജന പാക്കേജുകൾ അപര്യാപ്തം: അഭിജിത് ബാനർജി

Janayugom Online

ലോകത്തെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേതെന്നും കേന്ദ്ര സർക്കാറിന്റെ ഉത്തേജന പാക്കേജുകൾ അപര്യാപ്തമാണെന്നും നൊബേൽ പുരസ്കാര ജേതാവ് അഭിജിത്ത് ബാനാർജി. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തിലെ ജൂലൈ- സെപ്റ്റംബർ പാദത്തിൽ വളർച്ച പ്രകടിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

2017–2018 വർഷത്തിൽ ഏഴ് ശതമാനമായിരുന്ന ജിഡിപി വളർച്ച 2018–19 വർഷത്തിൽ 6.1 ആയി കുറഞ്ഞു. 219–20 വർഷത്തിൽ ജിഡിപി വളർച്ച 4.2 ആയി കുത്തനെ കുറഞ്ഞു. അതേസമയം, 2021 ൽ സ്ഥിതി ഇപ്പോഴത്തേതിനേക്കാൾ മെച്ചപ്പേട്ടേക്കുമെന്നും അഭിജിത് ബാനർജി പറഞ്ഞു.

സാമ്പത്തിക ഉത്തജന പാക്കേജ് പരിമിതമായിരുന്നു. സർക്കാർ താഴ്ന്ന വരുമാനക്കാരുടെ കൈയിൽ പണംനൽകാൻ തയ്യാറാകാത്തതുകൊണ്ട് അവരുടെ ഉപഭോഗം വർധിച്ചില്ലെന്ന് അഭിജിത്ത് ബാനർജി ചൂണ്ടിക്കാട്ടിയ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയത്വം എന്ന വാക്ക് വളരെ കരുതലോടെ വേണം ഉപയോഗിക്കേണ്ടത്. ആവശ്യമുള്ളതെല്ലാം ആഭ്യന്തരമായി ഉത്പാദിപ്പിക്കുക എന്നത് തെറ്റായ ആശയമാണ്. നമ്മൾ മികചുനിൽക്കുന്ന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്താണോ ആവശ്യം അത് മാത്രം ഇറക്കുമതി ചെയ്യണമെന്നും അഭിജിത് ബാനർജി പറഞ്ഞു.

you may also like this video