Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ന്യൂഡൽഹി

March 25, 2020, 9:23 pm

ദേശീയ ദുരന്തനിവാരണ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാർ

Janayugom Online

രാജ്യത്ത് ആദ്യമായി ദേശീയ ദുരന്തനിവാരണ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രം ഏറ്റെടുക്കും. കൊറോണ വൈറസ് വ്യാപനം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം സൂചിപ്പിക്കുന്നു. 2005ലെ ദേശീയ ദുരന്തനിവാരണം നിയമം നടപ്പാക്കിക്കഴിഞ്ഞാല്‍ ഇതനുസരിച്ചുള്ള നിയമനടപടികളും രാജ്യത്തുണ്ടാകും.

ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ലോക്ക്ഡൗണിനായി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍, നിയന്ത്രണ നടപടികള്‍ ലംഘിക്കുന്ന ആര്‍ക്കും ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ക്കും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188‑നും കീഴില്‍ ആറ് മാസം വരെ ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ വിധത്തിൽ സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ വാങ്ങിയാൽ രണ്ട് വർഷം വരെ തടവും പിഴയും ഈടാക്കാൻ ദുരന്തനിവാരണ നിയമത്തിൽ വകുപ്പുകളുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള പണം, ഭക്ഷ്യവസ്തുക്കൾ സ്വന്തം ഉപയോഗത്തിന് എടുത്താലും വിൽപ്പന നടത്താൻ ശ്രമിച്ചാലും രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങൾ, കെട്ടിടങ്ങൾ, മറ്റ് സാമഗ്രികൾ സർക്കാർ ആവശ്യപ്പെട്ടാൽ നൽകിയില്ലെങ്കിൽ ഒരു വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും. ലോക് ഡൗൺ സാഹചര്യത്തിൽ കൃത്യ നിർവഹണത്തിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ഒരു വർഷം വരെ തടവും പിഴയും ലഭിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു വകുപ്പ് വീഴ്ച്ച വരുത്തിയാൽ ബന്ധപ്പെട്ട വകുപ്പ് മേധാവിയെ ശിക്ഷിക്കാനും കഴിയും.

Eng­lish Sum­ma­ry: Cen­tral gov­ern­ment to imple­ment Nation­al Dis­as­ter Man­age­ment Act

You may also like this video