സ്കൂളുകളിൽ പുതിയ അധ്യയന സംവിധാനവുമായി കേന്ദ്രം

Web Desk

ന്യൂഡൽഹി

Posted on May 14, 2020, 9:20 pm

കൊറോണ വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ പുതിയ അധ്യയന സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒരു സമയം നിലവിലുള്ള വിദ്യാർത്ഥികളുടെ 30 ശതമാനം പേരെ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തും. അടുത്ത രണ്ട് ദിവസങ്ങൾ മറ്റ് 30 ശതമാനം വീതം കുട്ടികൾക്കും ക്ലാസുകൾ നൽകാനാണ് ഇപ്പോഴത്തെ ധാരണയെന്ന് മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു.

സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതിയിൽ ക്രമീകരണങ്ങൾ നടത്താനുള്ള നടപടികൾ എൻസിഇആർടി ആരംഭിച്ചു. സ്കൂളുകളിൽ അസംബ്ലികൾ, ശിൽപ്പശാലകൾ തുടങ്ങിയ കൂട്ടായ്മകൾ ഈ അധ്യയന വർഷം നടപ്പാക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. അധ്യാപകരുമായി നടത്തിയ വീഡിയോ കോൺഫറൻസിങിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീയതിയിൽ ഇനിയും വ്യക്തതയില്ല.

Eng­lish Sum­ma­ry: cen­tral gov­ern­ment to imple­ment new strat­e­gy in new edu­ca­tion­al year

you may also like this video: