15 December 2025, Monday

Related news

December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 6, 2025
December 3, 2025
December 2, 2025
December 2, 2025
December 2, 2025
December 2, 2025

ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2025 4:22 pm

സഞ്ചാർ സാഥി ആപ്പ് ഫോണുകളിൽ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം.എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ ആണ് നീക്കം എന്നാണ് വിശദീകരണം.90 ദിവസത്തിനകം നടപ്പാക്കാനാണ് ഫോണ് നിർമാതാക്കൾക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആപ്പിൾ, സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി എന്നി കമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചുകഴിഞ്ഞു.

അതേസമയം കേന്ദ്ര നിര്‍ദേശം ആപ്പിൾ അംഗീകരിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.സ്വന്തം ആപ്പുകൾ മാത്രമേ ആപ്പിൾ ഫോണുകളിൽ പ്രീൻ ഇൻസ്റ്റാൾ ചെയ്യാറുള്ളൂ.തേർഡ് പാർട്ടി ആപ്പുകളോ സർക്കാർ ആപ്പുകളോ ആപ്പിൾ ഫോണുകളിൽ പ്രീലോഡ് ചെയ്യാറില്ല.ഇത്തരം നിർദ്ദേശങ്ങൾ ആപ്പിൾ അംഗീകരിക്കാറില്ല. 

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.