പാക് തടവുകാരെ മോചിപ്പിക്കാന്‍ കേന്ദ്രനീക്കം

Web Desk

ന്യൂഡല്‍ഹി

Posted on March 16, 2018, 7:43 pm

ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാക് തടവുകാരെ മോചിപ്പിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്‍റ്  സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.

നിലവില്‍ പാകിസ്ഥാന്‍ സ്വദേശികളായ 56 തടവുകാര്‍ക്കു മേല്‍ യാതൊരു കുറ്റവും കണ്ടെത്താനായില്ല. അതിനാല്‍, അവരെ മോചിപ്പിക്കുകയും സ്വരാഷ്ട്രത്തിലേക്ക് അവരെ തിരിച്ചയക്കുകയും വേണമെന്ന്, കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു.

മാര്‍ച്ച് 7 നു മുമ്പ്, 70 വയസ്സിനു മേലുള്ള പാക് തടവുകാരെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ മനുഷ്യത്വപരമായ നിര്‍ദേശം പാകിസ്ഥാന്‍ സ്വീകരിച്ചു. ഇവര്‍ക്ക് ശാരീരികവും മാനസീകവുമായിട്ടുള്ള വൈദ്യസഹായം ചെയ്തുകൊടുക്കുന്നതിനും മാനസീക വൈകല്യം നേരിടുന്നവര്‍ക്ക് രാജ്യത്തേക്ക് പോകുന്നതിനുള്ള ഇന്ത്യയുടെ നിര്‍ദേശങ്ങളും പാകിസ്ഥാന്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനായി പാക് ജുഡീഷ്യല്‍ കമ്മീഷന്‍ പുതുക്കുന്നതിനും പാകിസ്ഥാന്‍ തീരുമാനമായി.

18 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് ഇന്ത്യയുടെ നിര്‍ദേശത്തിനു മറുപടിയായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു.