25 April 2024, Thursday

Related news

March 27, 2024
March 21, 2024
March 21, 2024
March 21, 2024
March 18, 2024
March 14, 2024
March 13, 2024
March 13, 2024
March 8, 2024
March 7, 2024

അധിക മണ്ണെണ്ണ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ;കടലിന്റെ മക്കളോട് കടുത്ത ദ്രോഹം

Janayugom Webdesk
കണ്ണൂർ
November 21, 2021 9:40 pm

തീരദേശത്തെ വന്‍ പ്രതിസന്ധിയിലാക്കി കേന്ദ്രസർക്കാർ. ഇന്ധന വിലവർദ്ധനവിനെ തുടർന്ന് മത്സ്യബന്ധന തൊഴിലാളികൾ പൊറുതിമുട്ടിയിരിക്കുമ്പോൾ അധികമണ്ണെണ്ണ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ കേന്ദ്രസർക്കാർ കടലിന്റെ മക്കളെ ദുരിതക്കയത്തിലേക്കാണ് വീഴ്ത്തിയിരിക്കുന്നത്.
ഡീ​സ​ലി​നു​മൊ​പ്പം മ​ണ്ണെ​ണ്ണ​യ്ക്കും വി​ല വ​ര്‍​ധി​ച്ച​തോ​ടെ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​കൾ കടുത്ത ബുദ്ധിമുട്ടനുഭവിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അധികമണ്ണെണ്ണ അനുവദിക്കണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യത്തിൽ മുഖംതിരിക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനം മത്സ്യതൊഴിലാളികൾക്ക് ഇരുട്ടടിയായിരിക്കുന്നത്. സെപ്റ്റംബർ മുതൽ ആറുമാസത്തേക്ക് 5.10 കോടി ലിറ്റർ സബ്സിഡി രഹിത മണ്ണെണ്ണ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യമാണ് കേന്ദ്രം തള്ളിയിരിക്കുന്നത്.

സംസ്ഥാനത്തെ ഭൂരിഭാഗം പരമ്പരാഗത മത്സ്യതൊഴിലാളികളും മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന, വള്ളങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള എഞ്ചിനുകളാണ് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നത്. 2015ലെ ജോയിന്റ് വെരിഫിക്കേഷൻ പ്രകാരം 20,329 എഞ്ചിനുകൾ മത്സ്യബന്ധനത്തിനായി മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് വരുന്നുണ്ട്. പ്രതിമാസം ഒരു എഞ്ചിന്‍/യാനത്തിന് ഏകദേശം 500 മുതൽ ആയിരം ലിറ്റർ മണ്ണെണ മത്സ്യബന്ധനത്തിനായി ആവശ്യമാണെന്നിരിക്കെ നിലവിലെ സാഹചര്യത്തിൽ ഇപ്പോൾ ലഭ്യമാക്കുന്ന മണ്ണെണ്ണ അപര്യാപ്തമാണ്. പത്ത് എച്ച്പി-വരെ 500 ലിറ്റർ, 10 എച്ച് പി മുതൽ 15 എച്ച് പി വരെ 750 ലിറ്റർ, 15 എച്ച് പിക്ക് മുകളിൽ 1000 ലിറ്റർ മണ്ണെണ്ണയാണ് ആവശ്യമായി വരുന്നത്.

നിലവിൽ സംസ്ഥാന സർക്കാർ മത്സ്യഫെഡ് മുഖേന സബ്സിഡി നിരക്കിൽ ലിറ്ററിന് 25 രൂപ നിരക്കിൽ 10 എച്ച് പിയിൽ താഴെ വരെയുള്ള എഞ്ചിനുകൾക്ക് 140 ലിറ്ററും പത്ത് മുതൽ 15 എച്ച് പി വരെയുള്ള എഞ്ചിനുകൾക്ക് 150 ലിറ്ററും 15 എച്ച് പിക്ക് മുകളിലുള്ള എഞ്ചിനുകൾക്ക് 190ലിറ്ററും എന്ന തോതിൽ പ്രതിമാസം ഓരോ പെർമിറ്റ് ഉടമകൾക്കും മത്സ്യഫെഡിന്റെ മണ്ണെണ്ണ നൽകി വരുന്നുണ്ട്. ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെക്കമൈല്ഡ് യാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സഹായത്തോടെ ഡീസൽ സബ്സിഡി അനുവദിച്ചു വന്നിരുന്നുവെങ്കിലും തുടർന്ന് സബ്സിഡി ബിപിഎൽ വിഭാഗങ്ങൾക്ക് മാത്രമായി ചുരുക്കിയതിനാൽ നിലവിൽ ഡീസൽ സബ്സിഡി ലഭിക്കുന്നില്ല.

സംസ്ഥാനത്തിന്റെ തീരപ്രദേശത്തുള്ള 222 മത്സ്യഗ്രാമങ്ങളുമായി ബന്ധപ്പെട്ട് 10.29 ലക്ഷം ജനങ്ങൾ‍ മത്സ്യബന്ധന തൊഴി‍ല്‍ അവരുടെ ഉപജീവനമാര്‍ഗമായി കണക്കാക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒമ്പത് ജില്ലകളിലായി കേരളത്തിന്റെ തീരപ്രദേശം വ്യാപിച്ചു കിടക്കുന്നു. ദേശീയ മത്സ്യോല്പാദനത്തിൽ 13 ശതമാനം കേരളത്തിൽ നിന്നുള്ളതാണ്. ഏകദേശം 5919.06 കോടി രൂപയുടെ കയറ്റുമതിയിലൂടെ സംസ്ഥാന വരുമാനത്തിൽ മൂന്ന് ശതമാനം മത്സ്യമേഖല നല്‍കുന്നുണ്ട്.

ബോ​ട്ടു​ക​ളും യ​ന്ത്രം ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ളു​മാ​യി 40,000 ലേറെ വള്ളങ്ങള്‍;

ബോ​ട്ടു​ക​ളും യ​ന്ത്രം ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ളു​മാ​യി സംസ്ഥാനത്ത് ഏകദേശം 40,000 ലേറെ വള്ളങ്ങളുണ്ട്. ഇതിൽ ഭൂരിഭാഗവും മണ്ണെണ്ണ പെർമിറ്റ് ഉള്ളവയാണ്. കണ്ണൂർ ജില്ലയിൽ മാത്രം 800 പെ​ര്‍​മി​റ്റു​ക​ളുണ്ട്. എ​ന്നാ​ല്‍, പെ​ര്‍​മി​റ്റി​ല്ലാ​ത്ത​വ ഇ​തിന്റെ ഇ​ര​ട്ടി​യോ​ളം വ​രും. പു​റ​ത്തു​നി​ന്ന്​ ഉ​യ​ര്‍​ന്ന വി​ല​യ്ക്ക്​ ഇ​ന്ധ​നം നി​റ​ച്ചാ​ണ്​ ഇ​വ ഓ​ടു​ന്ന​ത്. ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ച​തോ​ടെ ​യ​ന്ത്രം ഘ​ടി​പ്പി​ച്ച ബോ​ട്ടു​ക​ളേ​യും വ​ള്ള​ങ്ങ​ളേയും ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ തോ​ണി​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണ്​ മത്സ്യതൊഴിലാളികൾ. എ​ന്നാ​ല്‍, ഇ​ത്ത​രം തോ​ണി​ക​ളി​ല്‍ കു​റ​ഞ്ഞ​ദൂ​രം മാ​ത്ര​മേ പോകാനാവൂ.
eng­lish summary;Central gov­ern­ment will not allow extra kerosene
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.