പെട്രോള്‍ ഹോം ഡെലിവറി ചെയ്യാന്‍ എണ്ണ കമ്പനികൾക്ക് കേന്ദ്രം അനുമതി നല്‍കിയേക്കും

Web Desk

ന്യൂഡല്‍ഹി

Posted on May 30, 2020, 4:10 pm

പെട്രോൾ ഇനി മുതൽ ഹോം ഡെലിവറിയായി ലഭിക്കാൻ കേന്ദ്രം എണ്ണ കമ്പനികൾക്ക് അനുമതി നല്കിയേക്കുമെന്ന് സൂചന. രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങളിൽ വാഹന ഉടമകളെ സഹായിക്കുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു. ഡീസൽ പോലെ തന്നെ പെട്രോളിനും എൽഎൻജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാൻ സർക്കാർ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഇന്ധന ഉപഭോഗത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. പക്ഷേ ലോക്ക്ഡൗണില്‍ വാങ്ങല്‍ ശേഷിയില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയത്. ഇന്ത്യയിലെ ഇന്ധന ഉപഭോഗം ഏപ്രിലില്‍ 70% കുറഞ്ഞു. പെട്രോളിനുള്ള ആവശ്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 47 ശതമാനത്തില്‍ താഴെയാണ്. ഡീസല്‍ ഉപഭോഗം 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സിഎന്‍ജി, എല്‍എന്‍ജി, പിഎന്‍ജി എന്നിവയുള്‍പ്പെടെ എല്ലാത്തരം ഇന്ധനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതിനായി ഉടന്‍ തന്നെ ഇന്ധന സ്റ്റേഷനുകള്‍ നവീകരിക്കുമെന്നും പെട്രോളിയം മന്ത്രി സൂചന നല്‍കി.

പെട്രോളും ഡീസലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ എത്തിച്ച്‌ നല്‍കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. ഐടി-ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെയാണ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി ആരംഭിക്കുക.

ENGLISH SUMMARY: cen­tral govt decid­ed to give petrol as home deliv­ery

YOU MAY ALSO LIKE THIS VIDEO