July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ഒറ്റ പൈസ തരില്ല! കേരളത്തിന് പ്രളയ സഹായമില്ല, മറ്റ് ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം പ്രഖ്യാപിച്ചു

Janayugom Webdesk
January 6, 2020

തിരുവനന്തപുരം: പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ തഴഞ്ഞ് കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് ധനസഹായം നൽകി. 5908 കോടി രൂപയാണ് പ്രളയ ധനസഹായം അനുവദിച്ചത്. അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനസഹായം.ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.2100 കോടി രൂപയാണ് പ്രളയ ധനസഹായമായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ലിസ്റ്റിൽ കേരളത്തിന്റെ പേര് പോലും ഉണ്ടായിരുന്നില്ല.

നേരത്തേയും പ്രളയ ദുരിതം നേരിടുന്ന കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപ അടിയന്തരസഹായം കേന്ദ്രം പ്രഖ്യാപിച്ചപ്പോഴും കേരളത്തെ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇത് കൂടാതെ മൊത്തം 24 സംസ്ഥാനങ്ങള്‍ക്കായി 6104 കോടി രൂപ അനുവദിച്ചിരുന്നു. കേരളത്തില്‍ കേന്ദ്രസമിതി സന്ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ പണം അനുവദിക്കൂ എന്നാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കര്‍ണാടകത്തില്‍ അമിത് ഷാ ഹെലികോപ്റ്ററിലൂടെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അമിത് ഷാ സന്ദര്‍ശനം നടത്തിയത്. ഇത് ചൂണ്ടിക്കാണിച്ച് കേരളത്തില്‍ നിന്ന് വിമര്‍ശനവും ഉണ്ടാവുകയും ചെയ്തിരുന്നു.

You may also like this video

Eng­lish sum­ma­ry: cen­tral govt excludes ker­ala from flood relief fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.