29 March 2024, Friday

Related news

March 28, 2024
March 24, 2024
March 20, 2024
February 23, 2024
February 21, 2024
February 9, 2024
February 6, 2024
January 3, 2024
November 26, 2023
June 7, 2023

കറുപ്പ് സംസ്കരിക്കാൻ ബജാജ് ഫാർമസ്യൂട്ടിക്കലിന് കേന്ദ്ര സർക്കാർ അനുമതി

Janayugom Webdesk
July 15, 2022 12:30 pm

കറുപ്പ് സംസ്കരിക്കാൻ ബജാജ് ഹെൽത്ത്കെയർ എന്ന സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വേദനസംഹാരികൾ, ചുമയ്ക്കുള്ള സിറപ്പുകൾ, കാൻസർ മരുന്നുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ആൽക്കലോയിഡുകൾ വേർതിരിച്ചെടുക്കാനാണ് കറുപ്പ്. കറുപ്പ് സംസ്കരണ മേഖലയിലേക്ക് സർക്കാർ കരാർ നൽകുന്ന ആദ്യ സ്വകാര്യ കമ്പനിയാണ് ബജാജ് ഫാർമസ്യൂട്ടിക്കൽ.

കരാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജൂലൈ 12ന് കേന്ദ്രസർക്കാരിൽ നിന്ന് രണ്ട് കത്തുകൾ ലഭിച്ചതായി ബജാജ് ഹെൽത്ത് കെയർ ജോയിന്റ് മാനേജിംഗ് ഡയറക്ടർ അനിൽ ജെയിൻ പറഞ്ഞു. രണ്ട് ടെൻഡറുകളും ഗുജറാത്തിലെ സാവ്ലിയിലെ നിർമാണകമ്പനിയിൽ നടത്താനാണ് ബജാജ് ഫാർമസ്യൂട്ടിക്കൽസിന്റെ തീരുമാനം.

ബജാജ് ഹെൽത്ത്കെയറിന് പ്രതിവർഷം 500 ടൺ കറുപ്പ് സംസ്കരിക്കുന്നതിനുള്ള പ്രാരംഭ കരാറാണ് നൽകിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉൽപ്പാദനം പ്രതിവർഷം 800 ടൺ ആക്കണമെന്നാണ് കമ്പനിയുടെ തീരുമാനം.

കറുപ്പ് കൃഷി നിയമാനുസൃതമായ അപൂർവം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ്, കർഷകരിൽ നിന്ന് നേരിട്ട് കറുപ്പ് സംഭരിക്കുകയും മെഡിക്കൽ ഉപയോഗത്തിനായി ആൽക്കലോയിഡുകൾ വേർതിരിച്ചെടുക്കുന്നതിന് ഗാസിപൂരിലെയും നീമച്ചിലെയും സർക്കാർ ഒപിയം, ആൽക്കലോയ്ഡ് വർക്ക്സ് ഫാക്ടറികളിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു പതിവ്.

ഉത്തർപ്രദേശിലെ ഗാസിപ്പൂരിലെയും മധ്യപ്രദേശിലെ നീമുച്ചിലെയും രണ്ട് സർക്കാർ ഫാക്ടറികൾ ആൽക്കലോയിഡുകൾ വേർതിരിച്ചെടുക്കാൻ പ്രതിവർഷം 800 ടൺ കറുപ്പ് സംസ്കരിക്കുന്നുണ്ട്.

Eng­lish summary;Central Govt gives per­mis­sion to Bajaj Phar­ma­ceu­ti­cals to process opium

You may also like this video’;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.