June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ബിപിസിഎൽ ലക്ഷ്യമിട്ട് റിലയൻസ്; അണിയറ നീക്കങ്ങൾ തകൃതി

By Janayugom Webdesk
February 13, 2020

രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷനെ ( ബിപിസിഎൽ) റിലയൻസിന്റെ കൈകളിൽ സുരക്ഷിതമായി എത്തിക്കാനുള്ള മോഡി സർക്കാരിന്റെ ആദ്യതന്ത്രം പുറത്തായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ എന്നീ സ്ഥാപനങ്ങളുടെ ചെയർമാനായി പ്രവർത്തിച്ച സർത്തക് ബെഹറുയ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപദേശകനായി ജോലിയിൽ ചേർന്നു. സർത്തകിന്റെ നിയമനത്തിന് പിന്നിൽ സംഘപരിവാറിന്റെ ആശിർവാദവുണ്ട്. ഇന്ത്യയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ ഇന്ത്യൻ കമ്പനികൾക്ക് തന്നെ വിൽക്കണമെന്നുള്ള നിലപാടാണ് സംഘപരിവാർ നേരത്തെ സ്വീകരിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് കച്ചവടത്തിനുള്ള തന്ത്രങ്ങൾ മെനയാൻ മുകേഷ് അംബാനി തികഞ്ഞ സംഘിയെതന്നെ ഉപദേശകനായി നിയമിച്ചത്.
ബ്രിട്ടിഷ് പെട്രോളിയവുമായുള്ള സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നയപരമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിനാണ് സർത്തകിനെ ഉപദേശകനായി നിയമിച്ചതെന്നാണ് റിലയൻസിന്റെ ഔദ്യോഗിക വിശദീകരണം. 2002ലാണ് ബിപിസിഎല്ലിന്റെ ചെയർമാനായി സർത്തക് എത്തിയത്. കമ്പനിയുടെ പുവർ ആന്റ് ഷുവർ എന്ന പരസ്യ വാചകം ക്രോഡീകരിച്ചതിന് പിന്നിലുള്ള ബുദ്ധിയും സർത്തക്കിന്റെതാണ്. ഇപ്പോൾ ആ സ്ഥാപനത്തിന്റെ മരണമണി മുഴക്കുന്നതിന് ചുക്കാൻ പിടിക്കാനായി റിലയൻസ് നിയോഗിച്ചതും സർത്തക്കിനെയാണ്.

2005-10 കാലയളവിൽ സർത്തക് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചെയർമാനായി പ്രവർത്തിച്ചു. ബിപിസിഎൽ വാങ്ങുന്നതിനായി റിലയൻസ് നീക്കങ്ങൾ നടത്തുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മുകേഷ് അംബാനിക്കൊപ്പം, വേദാന്ത, സൗദി എണ്ണ ഉൽപ്പാദന ഭീമൻ അരാംകോ, റഷ്യൻ കമ്പനിയായ റോസ് നെറ്റ്, കുവൈറ്റ് പെട്രോളിയം, എക്സോൺ മൊബിൽ, ഷെൽ, ടോട്ടൽ, അബുദാബി നാഷണൽ ഓയിൽ കോർപ്പറേഷൻ എന്നീ കമ്പനികളും ബിപിസിഎൽ നോട്ടമിട്ട് രംഗത്തെത്തിയിരുന്നു. അതിനിടെയാണ് സ്വദേശി കമ്പനിക്ക് വിൽക്കണമെന്ന നിർദ്ദേശവുമായി ആർഎസ്എസ് രംഗത്തെത്തിയത്.

ഇപ്പോഴുള്ള ചട്ടങ്ങൾ പ്രകാരം വിദേശ കമ്പനികൾക്കും, കൺസോർഷ്യങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പക്കലുള്ള 53.3 ശതമാനം ഓഹരികൾ മാത്രമേ വാങ്ങാൻ കഴിയൂ. എന്നാൽ സ്വദേശ കമ്പനികൾക്ക് ആദ്യഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ പക്കലുള്ള 53.3 ശതമാനം ഓഹരികൾ ആദ്യഘട്ടത്തിലും തുടർന്ന് ബാക്കിയുള്ള ഓഹരികൾ ഘട്ടം ഘട്ടമായി വാങ്ങാനും കഴിയും. ഇത് തന്നെയാണ് റിലയൻസ് ലക്ഷ്യമിടുന്നതും. ബിപിസിഎല്ലിന്റെ ഓഹരി വിൽപ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് മോഡി സർക്കാരിന്റെ ലക്ഷ്യം.
2019 ഡിസംബറിലെ കണക്കുകൾ പ്രകാരം റിലയൻസിന് രാജ്യത്ത് 1394 ചില്ലറ പെട്രോൾ പമ്പുകളാണുള്ളത്. ഡീസൽ വിൽപ്പനയിൽ 11 ശതമാനവും പെട്രോളിന്റെ വിൽപ്പനയിൽ 15 ശതമാനം വർധനയുമാണ് റിലയൻസ് പമ്പുകളിൽ ഉണ്ടായത്. എന്നാൽ മൊത്തം വിപണിയിൽ ഡിസൽ വിൽപ്പനയിൽ 0.2 ശതമാനം, പെട്രോൾ വിൽപ്പനയിൽ 7.1 ശതമാനം വളർച്ചയും മാത്രമാണ് രേഖപ്പെടുത്തിയത്. പ്രതിമാസം 342 കിലോലിറ്റർ പെട്രോളാണ് റിലയൻസ് പമ്പുകളിലെ വിൽപ്പന. എന്നാൽ ബിപിസിൽ, ഐഒസി എന്നീ പൊതു മേഖലാ പമ്പുകളിൽ ശരാശരി വിലപ്പനാ തോത് ഇതിൽ പകുതിൽ താഴെയാണ്.

റിലയൻസിന്റെ അധീനതയിലുള്ള 49 ശതമാനം എണ്ണ ചില്ലറ വ്യാപാര മേഖല 7000 കോടി രൂപയ്ക്ക് ബ്രിട്ടിഷ് കമ്പനിയായ ബ്രിട്ടിഷ് പെട്രോളിയത്തിന് വിൽക്കാൻ തീരുമാനിച്ചു. അടുത്ത അഞ്ച് വർഷത്തിനിടെ റിയയൻസ്- ബ്രിട്ടിഷ് സംയുക്ത സംരംഭം 5500 ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിക്കാനും ധാരണയായിരുന്നു. ഈ തീരുമാനം ബിപിസിഎൽ ലക്ഷ്യമിട്ടാണെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ENGLISH SUMMARY: Cen­tral govt going to sell BPCL

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.