Web Desk

ന്യൂഡല്‍ഹി

June 07, 2020, 5:43 pm

വന്ദേഭാരത് മിഷന്‍: പ്രവാസികളെ കൊള്ളയടിച്ച് കേന്ദ്ര സർക്കാർ, വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

Janayugom Online

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളെ കൊള്ളയടിച്ച് കേന്ദ്ര സർക്കാർ. സൗദിയിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനു വേണ്ടിയുള്ള വന്ദേഭാരത് മിഷൻ പദ്ധതിയിൽ വിമാന സർവീസുകൾക്ക് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് എയർ ഇന്ത്യ.

സൗദിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ ഘട്ട വിമാന യാത്രയിൽ ടിക്കറ്റിനായി 905 റിയാലായിരുന്നു ഈടാക്കിയത്. എന്നാൽ, ഇപ്പോൾ 1703 റിയാലാണ് പ്രവാസി മലയാളികളുടെ കൈയിൽ നിന്ന് ഈടാക്കുന്നത്. കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 1733 റിയാലായി ഉയർത്തി.

ഉയർന്ന തുക നൽകി നാട്ടിലേക്കുള്ള ടിക്കറ്റ് എടുക്കുന്നവർക്ക് എയർ ഇന്ത്യ റെസീപറ്റ് പോലും നൽകുന്നിലെന്നും പരാതിയുണ്ട്. മുന്നറിയിപ്പില്ലാതെ സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത് പ്രവാസികളെ വലച്ചു. നിരക്ക് വർധനയെ കുറിച്ച് ചോദ്യം ചെയ്തപ്പോൾ അവഗണിക്കുകയാണ് എയർ ഇന്ത്യ അധികൃതർ ചെയ്‌തതെന്നും സൗദിയിലെ പ്രവാസി മലയാളികൾ പറഞ്ഞു.

ജോലിയും ശമ്പളവും ഇല്ലാതെ മാസങ്ങളായി നാടണയാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ഇരട്ടി ദുരിതമാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിലൂടെ വന്നിരിക്കുന്നത്. ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന കേന്ദ്രത്തിന്റെ കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.

ENGLISH SUMMARY: cen­tral govt increas­es flight tick­et charge as double

YOU MAY ALSO LIKE THIS VIDEO