September 30, 2022 Friday

Related news

June 28, 2022
April 22, 2021
December 18, 2020
November 3, 2020
November 1, 2020
October 31, 2020
October 30, 2020
October 23, 2020
October 23, 2020
October 22, 2020

സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ

Janayugom Webdesk
ന്യൂഡൽഹി:
October 22, 2020 6:27 pm

വിപണിയിൽ വില കുതിച്ച് ഉയരുന്ന സാഹചര്യത്തിൽ വില നിയന്ത്രണ ശ്രമങ്ങളുമായി കേന്ദ്രസർക്കാർ. വിപണിയിൽ ഇടപെടാൻ ശ്രമം ആരംഭിച്ച സർക്കാർ ഇതിന്റെ ആദ്യ നടപടിയായി സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിലവർധന കടുത്ത ജനരോഷം ഉണ്ടാക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര ഇടപെടൽ. ഡിസംബർ 15 വരെയാണ് ഇളവ് പ്രാബല്യത്തിൽ ഉണ്ടാകുക. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടികൾ ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനുകൾ ആരംഭിച്ചു. കരുതൽ ശേഖരത്തിൽ നിന്ന് കൂടുതൽ സവാള വിപണിയിലെത്തിച്ച് വില വർധന നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.

പ്രധാനമായും സവാള കൃഷി ചെയ്യുന്ന കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് കൃഷി നാശമുണ്ടായതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് അധികൃതരുടെ വാദം. ഉള്ളിയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങ്, തക്കാളി, വഴുതനങ്ങ, പയറ്, മുളക് തുടങ്ങിയ അഞ്ച് ഇനങ്ങളുടെ കൂടി വില നിയന്ത്രിക്കാനും കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ കരിഞ്ചന്ത ഒഴിവാക്കാനുള്ള പരിശോധനകൾക്കും കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകി.

ENGLISH SUMMARY: cen­tral govt makes relax­ations in onion import

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.