കൊറോണ വൈറസ് ബാധ രൂക്ഷമായി തുടരുന്നതിനിടെ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വീണ്ടും വർധിപ്പിക്കാനൊരുങ്ങി മോഡി സർക്കാർ. കൊറോണയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരിലാണ് തീരുവ വർധിപ്പിക്കാനുള്ള മോഡി സർക്കാരിന്റെ നീക്കം.
ആഗോള വിപണിയിൽ എണ്ണയുടെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് പത്ത് മുതൽ 12 രൂപ വരെ കുറവ് വരും. ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാതെ എക്സൈസ് തീരുവ കൂട്ടാനുള്ള തന്ത്രങ്ങളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്.
കഴിഞ്ഞ ആഴ്ച പെട്രോൾ, ഡീസൽ എന്നിവയുടെ തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന് 45,000 കോടി അധിക വരുമാനം ലഭിക്കും. നിലവിലുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം എക്സൈസ് തീരുവയുടെ 85 മുതൽ 90 ശതമാനവും ലഭിക്കുന്നത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെയാണ്. 2019–20ൽ (ഏപ്രിൽ മുതൽ ഡിസംബർ വരെ) 1.5 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവ ഇനത്തിൽ സർക്കാർ ഖജനാവിലെത്തിയത്.
English Summary; Central Govt raises fuel excise duty
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.