സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നില്ല: കേന്ദ്ര സർക്കാർ

Web Desk
Posted on September 21, 2020, 7:59 pm

ഫേയ്ബുക്ക് വാട്സാപ്പ് തു‍ടങ്ങിയ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഫേയ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയന്ത്രിക്കാൻ നിലവിലുളള നിയമം വച്ച് സാധിക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

നിലവിലുളള നിയമം സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളെ മധ്യവർത്തിയാണ് പരിഗണിക്കുന്നത്. മധ്യവർത്തികൾക്ക് മേൽ കുറ്റകൃത്യത്തിന്റെ ബാധ്യത ചുമത്താൻ സാധിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരോ എജൻസികളോ വാട്സ്ആപ്പിലൂടെ പ്രക്ഷേപണം ചെയ്ത സന്ദേശമോ ശബ്ദമോ പരിശോധിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വിവര സാങ്കേതിക മന്ത്രാലയത്തിന്റെതാണ് രേഖാമൂലം ഉള്ള മറുപടി.

ENGLISH SUMMARY: CENTRAL GOVT STAND IN FACEBOOK AND WHAT’S APP CONTROL

YOU MAY ALSO LIKE THIS VIDEO