കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചൈനീസ് പൗരന്മാർക്കുള്ള ഇ- വിസ നൽകുന്നത് കേന്ദ്രസർക്കാർ നിർത്തിവെച്ചു. ചൈനീസ് വിനോദ സഞ്ചാരികൾക്ക് അടക്കം ഇന്ത്യ സന്ദർശിക്കുന്നതിനുള്ള ഇ- വിസ നൽകുന്നതാണ് താൽക്കാലികമായി സർക്കാർ നിർത്തിവെച്ചിട്ടുള്ളത്. ചൈനയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള വിദേശ പൗരൻന്മാർക്കും ഇ- വിസ നിർത്തിവെച്ചിട്ടുണ്ട്.
ചൈനക്കാർക്ക് നിലവിൽ നൽകിയിട്ടുള്ള വിസകൾ റദ്ദായതായും അറിയിച്ചിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിത സാഹചര്യം ഉള്ളവര്‍, ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയെയോ, ഷാങ്ഹായി, ഗ്വാങ്സ്വോ എന്നീ നഗരങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളെയോ, ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്ററുകളെയോ സമീപിക്കണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.
English summary: Central govt stopped giving e visa to Chinese citizen
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.