12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 10, 2024
September 10, 2024
September 9, 2024
September 7, 2024
August 31, 2024
August 31, 2024
August 24, 2024
August 22, 2024
August 13, 2024

കേന്ദ്രസര്‍ക്കാരിന്റെ വംശീയ വിദ്വേഷത്തിന് ശമനമില്ല: അസമിലും കുക്കി കുടുംബങ്ങളെ തകര്‍ത്ത് ബുള്‍ഡോസറുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2023 3:00 pm

ഭൂമി കയ്യേറ്റം ആരോപിച്ചുള്ള ഇടിച്ചുനിരത്തലുകള്‍ അസമില്‍, വ്യാപക പ്രതിഷേധങ്ങള്‍ക്കിടയിലും വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം കയ്യേറ്റം ഒരു കാരണം മാത്രമാണെന്നും വംശീയതയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ തങ്ങളെ പൊതുനിരത്തുകളിലേക്കിറക്കിവിടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. മണിപ്പൂര്‍ സ്വദേശികളായ കുക്കി വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളാണ് അധികാരികള്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. പൊലീസിനുപുറമെ 32 കമ്പനി അര്‍ധസൈനികരെയും ഉപയോഗിച്ചാണ് ഒഴിപ്പിക്കൽ നടക്കുന്നത്. കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്​. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം അസമിലുടനീളം ആയിരക്കണക്കിന്​ കുടുംബങ്ങളെ ബലം പ്രയോഗിച്ച്​ കുടിയൊഴിപ്പിച്ചുവെന്നും അവരിൽ ബഹുഭൂരിഭാഗവും മുസ്​ലിംകളാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്വേഷണം സൂചിപ്പിക്കുന്നത് മണിപ്പൂരിലെ കുക്കിയും മെയ്തേയ് സമുദായവും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘർഷം ഈ ബുള്‍ഡോസര്‍രാജുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. അതേസമയം വീട് നഷ്ടപ്പെടുന്നവരില്‍ പല സമുദായങ്ങളുംപെടുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. 

മൈരാപൂർ ഗ്രാമത്തിൽ ഏകദേശം 4,000 ആളുകളാണ് താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ഗാരോസ്, റബാസ്, ബോഡോകൾ തുടങ്ങിയ ഗോത്രവർഗ വിഭാഗങ്ങളിൽ പെട്ടവരാണെങ്കിലും, ജാതിഹിന്ദു അസമീസ്, ബംഗാളി വംശജരായ മുസ്‌ലിംകൾ എന്നിവരുമിണ്ട്. അഞ്ച് കുക്കി കുടുംബങ്ങളും ഗ്രാമത്തിന്റെ ഭാഗമാണ്. പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, അരനൂറ്റാണ്ട് മുമ്പാണ് ഈ ഗ്രാമം നിലവിൽ വന്നത്, ഗ്രാമത്തിന്റെ “ഏകദേശം 80%” സർക്കാർ ഭൂമിയിലായിരുന്നുവെന്നാണ് സര്‍ക്കാര്‍വാദം.

മണിപ്പൂരില്‍ നിന്ന് വീടും സ്ഥലവും വിറ്റൊഴിഞ്ഞ് അസമില്‍ എത്തിയവര്‍ക്കുനേരെയാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: Cen­tral Gov­t’s Racism Unre­lent­ing: Bull­doz­ers Destroy Kuki Fam­i­lies in Assam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.