March 23, 2023 Thursday

Related news

March 23, 2023
March 19, 2023
March 16, 2023
March 14, 2023
March 11, 2023
March 4, 2023
March 3, 2023
March 3, 2023
March 3, 2023
March 2, 2023

മെഴുകുതിരി തെളിക്കും മുമ്പ് സാനിറ്റൈസര്‍ ഉപയോഗിക്കരുത്; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Janayugom Webdesk
ദില്ലി
April 4, 2020 6:10 pm

കൊറോണ വൈറസ് പ്രതിരോധത്തിന് പിന്തുണ പ്രകടിപ്പിക്കാന്‍ ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരത്തേയ്ക്ക് എല്ലാ ലൈറ്റുകളും അണച്ച്‌ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ മെഴുകുതിരി തെളിക്കും മുമ്പ് ആരും സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മണ്‍വിളക്കുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്‌, മൊബൈല്‍ ഫ്ലാഷ് ലൈറ്റ് എന്നിവ തെളിയിക്കാനാണ് പ്രധാന മന്ത്രി വീഡിയോയിലൂടെ പറഞ്ഞത്. വീട്ടിലെ ബാല്‍ക്കണിയിലോ വാതിലിലോ നിന്നു വേണം വെളിച്ചം തെളിക്കാനെന്നും മോഡി പറഞ്ഞിരുന്നു.

എന്നാല്‍ എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാകുമെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഒരുമിച്ച്‌ 10000–12000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകത പെട്ടെന്ന് നിലക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ അടിസ്ഥാനപരമായ വൈദ്യുതി ആവശ്യം 160 ജിഗാവാട്സാണ്.

ഇതിനനുസൃതമായിട്ടാണ് വൈദ്യുത വിതരണ സംവിധാന പ്രവര്‍ത്തനങ്ങള്‍ പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സജ്ജമാക്കിയിരിക്കുന്നത്. 160 ജിഗാവാട്ട്സ് അടിസ്ഥാനപ്പെടുത്തിയാണ് ഗ്രിഡുകളുടെ സ്റ്റബിലിറ്റി 48.5–51.5 ഹെര്‍ട്സ് നിജപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി വിതരണം പെട്ടെന്ന് താഴ്ത്തുകയും വീണ്ടും ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ വൈദ്യുതി വിതരണത്തില്‍ നാഷണല്‍ ഇലക്‌ട്രിസിറ്റി ഗ്രിഡ് വലിയ വെല്ലുവിളി നേരിടേണ്ടി വരും.

Eng­lish Sum­ma­ry: Cen­tral Health Min­istry says that don’t use san­i­tiz­ers before light­ing candles.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.