29 March 2024, Friday

Related news

March 27, 2024
March 23, 2024
March 6, 2024
February 28, 2024
February 22, 2024
February 21, 2024
January 2, 2024
January 1, 2024
November 14, 2023
November 8, 2023

കേന്ദ്ര തൊഴിൽമേള പ്രഹസനം; രാജ്യത്ത് 10 ലക്ഷം ഒഴിവ്

Janayugom Webdesk
ന്യൂഡൽഹി
December 14, 2022 11:09 pm

പത്തുലക്ഷം പേർക്ക് ജോലി നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തുടക്കം കുറിച്ച മെഗാ തൊഴിൽ മേള പ്രഹസനം. കേന്ദ്രസർക്കാരിൽ വിവിധ തസ്തികകളിലും വകുപ്പുകളിലുമായി പത്ത് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് കേന്ദ്രമന്ത്രി തന്നെ ലോക്‌സഭയെ അറിയിച്ചു.
2022 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കീഴിൽ 9,79,327 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിങ് രേഖാമൂലം നൽകിയ മറുപടിയിലുള്ളത്. ഇതിൽ 23,584 എണ്ണം ഗ്രൂപ്പ് എ, 1,18,807 എണ്ണം ഗ്രൂപ്പ് ബി തസ്തികകളാണ്. കുറഞ്ഞവിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള ഗ്രൂപ്പ് സി തസ്തികകളാണ് കൂടുതലും ഒഴിഞ്ഞുകിടക്കുന്നത്- 8,36,936.

റെയിൽവേ മന്ത്രാലയത്തിൽ 2,93,943, പ്രതിരോധ വകുപ്പിൽ 2,64,704, ആഭ്യന്തര വകുപ്പിൽ 1,43,536 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) 446 തസ്തികകളിൽ 129 ഒഴിവും രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ 380 അംഗീകൃത തസ്തികകളിൽ 91 ഒഴിവുകളും നിലവിലുണ്ട്. 

ഏറ്റവും കുറവ് ഒഴിവുകളുള്ളത് ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലാണ്, അവിടെ 64 തസ്തികകളിൽ എട്ട് ഒഴിവുകൾ മാത്രമാണുള്ളത്.
റെയിൽവേയിൽ ആകെയുള്ള 15,14,007 തസ്തികകളിൽ 2,93,943 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. പ്രതിരോധ (സിവിൽ) മന്ത്രാലയത്തിലെ 6,46,042 തസ്തികകളിൽ 2,64,707 എണ്ണത്തിൽ ആളില്ല. ആഭ്യന്തര വകുപ്പിലെ ഒഴിവുകൾ 1,43,536 ആണ്. അതേസമയം വിവിധ മന്ത്രാലയങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ഏകദേശം 1.47 ലക്ഷം പുതിയ നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

1,472 ഐഎഎസ് ഓഫീസര്‍മാരില്ല

ഐഎഎസ് ഓഫീസർമാരുടെ തസ്തികയിൽ 1,472 ഒഴിവുകളുണ്ടെന്ന് മന്ത്രി പറഞ്ഞു. അനുവദിക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണം 6,789 ഉം നിലവിലുള്ളത് 5,317 ഉം ആണ്. കേഡറുകളിലെ ഒഴിവുകൾ നികത്താനാണ് സർക്കാരിന്റെ ശ്രമം. ഇതിനായി ഐഎഎസ് ഓഫീസർമാരുടെ വാർഷിക പ്രവേശനം 180 ആയി ഉയർത്തിയിട്ടുണ്ട്.
2021ലെ സിവിൽ സർവീസ് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട 91 ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സർവീസ് അനുവദിക്കാനാകില്ലെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ പരിശോധനയിലെ കണ്ടെത്തലുകൾ, സംവരണ വിഭാഗത്തിലേക്കുള്ള അവകാശത്തിലെ അപൂർണത തുടങ്ങിയ കാരണങ്ങളാലാണിത്. 

സിബിഐയില്‍ 1,673

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ 1,673 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. നിലവില്‍ സിബിഐയിലെ അംഗീകൃത അംഗബലം 7,295 ഉം ഒഴിവുകളുടെ എണ്ണം 1,673 ഉം ആണ്. വിവിധ വിഭാഗങ്ങളിലായി അനുവദിച്ച 128 അധിക തസ്തികകൾ ഉൾപ്പെടെയാണ് ഒഴിവുകള്‍.
ഒഴിവുകൾ ഉണ്ടാകുന്നതും നികത്തുന്നതും തുടർപ്രക്രിയയാണെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ, റിട്ടയർമെന്റ് തുടങ്ങിയവയെ ആശ്രയിച്ച് ഈ സംഖ്യ വ്യത്യാസപ്പെടും. എല്ലാ റാങ്കുകളിലെയും ഒഴിവുകൾ വേഗത്തിൽ നികത്തുന്നത് ഉറപ്പാക്കാൻ സജീവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Cen­tral Labor Fair farce; 10 lakh vacan­cies in the country

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.