24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 5, 2025
March 24, 2025
March 22, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025
March 10, 2025
March 8, 2025
September 17, 2024

കേന്ദ്രനിയമം ഭേദഗതി ചെയ്യണം;ലഹരികേസില്‍ നിയമ ഭേദഗതി തേടി കേരളം

Janayugom Webdesk
തിരുവനന്തപുരം
March 22, 2025 10:47 am

ലഹരികേസില്‍ നിയമഭേദഗതി തേടി കേരളം. കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടും. എന്‍ഡിപിഎസ് നിയമപ്രകാരം മറ്റൊരു സംസ്ഥാനത്ത് കുറ്റകൃത്യം നടന്നാല്‍ ഇടപെടാന്‍ ആകുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. ബംഗളൂരുവിലെ ലഹരി നിര്‍മ്മാണ കേന്ദ്രങ്ങള്‍ അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ ആകുന്നില്ല എന്ന് കേരളം .

കേരളത്തിലേക്ക് രാസ ലഹരിയെത്തുന്ന പ്രധാന കേന്ദ്രം ബെം​ഗളൂരുവാണ്. അതിനാൽ ഈ വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്ട് 1985 പ്രകാരമാണ് ലഹരി മരുന്ന് ഇടപാട് കേസുകളിൽ സംസ്ഥാന സർക്കാരുകൾ കേസെടുക്കുന്നത്. ല​ഹരി കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനായി സംസ്ഥാനങ്ങൾ പ്രത്യേക നിയമമില്ല.

2015‑ൽ നിയമം ഭേദഗതി ചെയ്തിരുന്നു.മയക്കുമരുന്നുകളുടെ കൈവശം വെക്കൽ, ഉപയോഗം, വിൽപ്പന തുടങ്ങിയവയാണ് നിയമത്തിൽ പറയുന്നത്. മയക്കുമരുന്ന് നിർമിക്കുക, ഉപയോഗിക്കുക, വിപണനം ചെയ്യുക, പണം കൊടുത്ത് വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. 1985ലാണ് നിയമം രാജ്യത്ത് നിലവിൽ വന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.