11 November 2025, Tuesday

Related news

November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 10, 2025
November 10, 2025
November 10, 2025
November 10, 2025
November 9, 2025

അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കേന്ദ്ര നിയമം പരിഷ്കരിക്കണം: എഐടിയുസി

Janayugom Webdesk
പാലക്കാട്
October 5, 2025 10:55 pm

അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കേന്ദ്ര നിയമം പരിഷ്കരിക്കണമെന്ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന എഐടിയുസി സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ കേരളം ആവശ്യപ്പെട്ട 2,221 കോടി രൂപയുടെ ധനസഹായത്തിന്റെ സ്ഥാനത്ത് കേവലം 260.56 കോടി രൂപ മാത്രം അനുവദിച്ചത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. ദുരന്തനിവാരണ നിധിയിലെ സഹായധനം അനുവദിക്കുന്ന ഉന്നതാധികാര സമിതിയുടെ ദയാദാക്ഷിണ്യത്തിന് സംസ്ഥാനങ്ങൾ കാത്തു നിൽക്കുന്ന അവസ്ഥ മാറുന്നതിന് നിയമം പരിഷ്കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ അന്ത്യശാസനമുണ്ടായിട്ടും ബിജെപി സർക്കാർ മൗനം പാലിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ദുരന്തനിവാരണ നിധിയിൽ നിന്നുള്ള സഹായധനം അനുവദിക്കുന്നത്. 

കേന്ദ്ര മന്ത്രിയുടെ രാഷ്ട്രീയതാല്പര്യങ്ങൾ ഈ പൊതുനിധിയിലെ പണം വിതരണം ചെയ്യുന്നതിൽ പ്രതിഫലിക്കപ്പെടുവാനുള്ള സാധ്യ­ത­കളേറെ­യാ­ണ്. ഇത് ഭരണഘടന വിഭാ­വനം ചെയ്യുന്ന ഫെഡറൽ തത്വങ്ങൾക്ക് വിരു­ദ്ധമാ­ണെന്നും രണ്ട് ദിവസങ്ങ­ളിലായി നടന്ന ജനറൽ കൗൺ­സിൽ യോഗത­്തിൽ ധാ­രണ­­യാ­യി. സമാപന യോഗത്തിൽ എഐ­ടി­യു­സി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, സിപിഐ ജില്ലാ സെക്രട്ടറി സുമ­ല­താ മോഹൻദാസ് എന്നിവർ സംസാരിച്ചു. എഐടിയുസി സം­­സ്ഥാ­ന­ സെക്രട്ടറിമാരായ സി പി മു­ര­ളി­, അ­ഡ്വ. ആർ. സജി­ലാൽ എന്നിവർ പ്രമേയങ്ങൾ അവതരി­പ്പിച്ചു. ജില്ലാ ട്രഷറർ എം ഹരിദാസ് നന്ദിയും പറഞ്ഞു. എഐടിയ­ുസി സംസ്ഥാ­ന വൈസ് പ്ര­സിഡന്റുമാരായി എം വൈ ഔ­സേഫ്, ജോർജ് തോമസ് എന്നി­വ­രെയും സെ­ക്രട്ടറിയായി സി കെ ആശ എംഎൽഎയെയും സമ്മേളനം തെരഞ്ഞെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.