26 March 2024, Tuesday

Related news

March 25, 2024
March 20, 2024
March 7, 2024
March 2, 2024
March 2, 2024
February 6, 2024
February 3, 2024
January 27, 2024
January 27, 2024
January 26, 2024

കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുവാനുള്ള കേന്ദ്രനടപടികൾ വികസനത്തെ പരിമിതപ്പെടുത്തുന്നു: ഗവർണർ

Janayugom Webdesk
തിരുവനന്തപുരം
January 23, 2023 12:45 pm

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുവാനുള്ള കേന്ദ്രനടപടികൾ ആരോഗ്യ, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ മേഖലകളിലെ വികസനത്തെ പരിമിതപ്പെടുത്തുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിലാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സാമ്പത്തിക അച്ചടക്കം കൃത്യതയോടെ നടപ്പിലാക്കേണ്ടിവരുമ്പോഴും കേന്ദ്ര സർക്കാരിന് ബാധകമാക്കാത്ത മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് ബാധകമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടാനാമൂല്യങ്ങളെ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബന്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വര മൂല്യങ്ങൾ, ഫെഡറലിസം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

Eng­lish Summary:Central mea­sures to cut bor­row­ing lim­it lim­it devel­op­ment: Governor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.