Friday
06 Dec 2019

സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ മുസ്തഫ നിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍

By: Web Desk | Wednesday 17 July 2019 9:55 PM IST


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്കായി സെനഗല്‍ താരം മൊഹമ്മദ് മുസ്തഫ നിംഗുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു. 30 കാരനായ മുസ്തഫ കേരള ബ്ലാസ്റ്റേഴ്‌സിനായി വരുംസീസണില്‍ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ സ്ഥാനത്ത് നിലയുറപ്പിക്കും. 184സെന്റിമീറ്റര്‍ ഉയരമുള്ള മുസ്തഫ ടീമിന്റെ മിഡ് ഫീല്‍ഡ് നിരയില്‍ മുതല്‍ക്കൂട്ടാകും. ഡക്കര്‍ ആണ് മുസ്തഫയുടെ ജന്മദേശം. സെനഗല്‍ പൗരനായ മുസ്തഫ നിംഗ് മുമ്പ് ലെയ്ഡ എസ്‌പോര്‍ട്ടിയു, സിഡി എബ്രോ, എസ്ഡി അമോറെബീറ്റ, സിഡി സരിനേന, യുഡി ലോഗ്രോണ്‍സ് , അന്‍ഡോറ സിഎഫ്, എസ് ഡി ഇജിയാ എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.

‘കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്, ടീമിനായി കളി ആരംഭിക്കുവാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് കൂടുതലറിയാനും കേരളത്തിന്റെ അതിശയകരമായ സംസ്‌കാരം കണ്ടെത്താനുമുള്ള ഈ അവസരത്തെ ഞാന്‍ വളരെ ജിജ്ഞാസയോടെ കാണുന്നു. മൈതാനത്ത് എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും, ടീമിന്റെ ലക്ഷ്യങ്ങള്‍ക്കായി പോരാടുകയുമാണ് ആത്യന്തിക ലക്ഷ്യം,” മുസ്തഫ നിംഗ് പറയുന്നു.

Related News