കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. കേന്ദ്ര റെയിൽ സഹമന്ത്രിയായിരുന്ന അദ്ദേഹം കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി.
സെപ്റ്റംബർ 11‑നാണ് അദ്ദേഹം കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം സെപ്റ്റംബർ 11‑ന് ട്വിറ്ററിൽ കുറിച്ചു.
ENGLISH SUMMARY: central minister died due to covid
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.