ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് കേന്ദ്ര മന്ത്രി രാംദാസ് അതെവാലെ. ജെഎൻയുവിലെ ഫീസ് കുറക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ തടസ്സപ്പെടുത്തുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസം മുൻപാണ് ജെഎൻയു വിൽ മുഖം മൂടി ധരിച്ചെത്തിയെ ഒരു കൂട്ടം വ്യക്തികൾ ക്യാമ്പസ്സിന് അകത്ത് കയറി ആക്രമണം നടത്തിയത്. അക്രമത്തിൽ ജെഎൻയു യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ജെഎൻയു വിൽ കേന്ദ്ര സർക്കാർ എടുക്കുന്ന നിലപാടിനെ എതിർത്ത് രാജ്യത്തെ വിദ്യാർത്ഥികൾ രംഗത്ത് വന്നിരിക്കുന്നു.
English summary: Central minister supports JNU strike
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.