ശ്രീചിത്രയിലെ ഡോക്ടർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്തിന് പിന്നാലെ കേന്ദ്ര മന്ത്രി വി മുരളീധരൻ നിരീക്ഷണത്തിൽ. ശ്രീചിത്ര ഇൻസ്റ്റിറ്റ്യുട്ടിൽ നടന്ന ഉന്നതതല യോഗത്തിൽ മന്ത്രിയും പങ്കെടുത്തിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് രോഗലക്ഷണങ്ങളില്ലെങ്കിലും മുൻ കരുതൽ എന്ന നിലയിൽ മന്ത്രിയെ ക്വാറന്റിനിൽ പ്രവേശിക്കുന്നതെന്ന് മന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് ഇദ്ദേഹമുള്ളത്.
സ്‌പെയിനിൽ പരിശീലനത്തിനു ശേഷം തിരിച്ചെത്തിയ റേഡിയോളജി വിഭാഗത്തിലെ ഡോക്ടറിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ 43 ഡോക്ടർമാർ ഉൾപ്പടെ 76 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ENGLISH SUMMARY: Central minister V Muraleedharan on corona observation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.