Web Desk

പാലക്കാട്:

January 29, 2021, 5:30 pm

കേന്ദ്ര മിഷൻ അന്ത്യോദയ വികേന്ദ്രീകൃത ആസൂത്രണം; സംസ്ഥാനത്തെ 335 പ‍ഞ്ചായത്തുകള്‍ക്കും പ്രശംസ

Janayugom Online

കേന്ദ്ര മിഷൻ അന്ത്യോദയ വികേന്ദ്രീകൃത ആസൂത്രണ വികസനത്തില്‍ സംസ്ഥാനത്തെ 335 പഞ്ചായത്തുകളെയും പ്രശംസിച്ച് ദേശീയ മോണിറ്ററിംഗ് സമിതി. മിഷന്‍ അന്ത്യോദയ പദ്ധതിയുടെയും പീപ്പിള്‍സ് ക്യാമ്പയിന്‍ ഓഫ് ജി.പി.ഡി.പിയുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച നാഷണല്‍ ലെവല്‍ മോണിറ്റര്‍ ഡോ. എസ്. റെഡ്ഡി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിന് ഏറെ പ്രശംസ. കഴിഞ്ഞ മാസം ഡിസംബറിലായിരുന്നു റെഡ്ഡി കേരളം സന്ദര്‍ശിച്ച് മടങ്ങിയതും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടു നല്‍കിയതും.

ഗ്രാമ പഞ്ചായത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, മാനവ വികസനം, സാമ്പത്തിക സ്ഥിതി, കരയ നിര്‍വ്വഹണം, പദ്ധതി ഉപയോഗപ്പെടുത്തല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ 142 സൂചകങ്ങള്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം രൂപം നല്‍കിയ സംവിധാനമാണ് മിഷന്‍ അന്ത്യോദയ സര്‍വേ.

കേന്ദ്ര മിഷൻ അന്ത്യോദയ വികേന്ദ്രീകൃത ആസൂത്രണ വികസന പദ്ധതിയില്‍ രാജ്യത്തിന് മാതൃകയായി കേരളം മാറിയെന്നും സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ 335 ഉം 36 ശതമാനത്തിലധികം മാര്‍ക്കു വാങ്ങിയവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഖിലേന്ത്യാ തലത്തിൽ 4 % ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് 60% മാർക്ക് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോദിയുടെ ഗുജറാത്തില്‍ 12 ശതമാനം മാത്രമാണ് വളര്‍ച്ച. കേരളത്തിൽ 84%വും അഖിലേന്ത്യാ തലത്തിൽ 14% ഉം, 50 ശതമാനം മാർക്കിൽ കൂടുതൽ വാങ്ങിയപ്പോൾ കേരളത്തിൽ ഇത് 98% ആയി ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്താകമാനമുള്ള 237313 ഗ്രാമപഞ്ചായത്തുകളിൽ 70% മുകളിൽ മാർക്ക് വാങ്ങിയത് 2313 എണ്ണം മാത്രമാണ്. എന്നാൽ കേരളത്തിലെ 941 പഞ്ചായത്തുകളിൽ 335 എണ്ണം 70 മാര്‍ക്കിലും അധികം വാങ്ങിക്കഴിഞ്ഞു. ആലത്തൂർ ബ്ലോക്കിലെ 100 % ഗ്രാമപഞ്ചായത്തുകളും 70% നു മുകളിൽ മാർക്ക് നേടിയവരാണ്. അഖിലേന്ത്യാ തലത്തിൽ 62% പഞ്ചായത്തുകളും 40 മാർക്കിനു താഴെ ആയപ്പോൾ കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് മാത്രമാണ് പിന്നിലെന്നും റെഡ്ഡി.

ENGLISH SUMMARY: Cen­tral Mis­sion Anty­o­daya Decen­tral­ized Plan­ning; Praise to all 335 pan­chay­ats in the state

YOU MAY ALSO LIKE THIS VIDEO