24 April 2024, Wednesday

Related news

April 24, 2024
April 23, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024
April 18, 2024
April 18, 2024

കേന്ദ്രത്തിന്റെ ദേശീയത കാപട്യം: കശ്മീരിലേത് കുത്തകകള്‍ക്കുള്ള വികസനം

Janayugom Webdesk
ശ്രീനഗർ
September 3, 2021 3:34 pm

2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതുമുതൽ അവിടുത്തെ ജനങ്ങൾ നേരിടുന്നത് കടുത്ത വെല്ലുവിളികളെന്ന് റിപ്പോര്‍ട്ട്. കശ്മീർ ജനതയ്ക്കുവേണ്ടിയെന്ന് വാദിച്ചു ചെയ്യുന്നതൊന്നും പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരുടെയോ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നാണ് വിലയിരുത്തല്‍. കശ്മീരിലെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചുവെന്ന നരേന്ദ്ര മോഡി സർക്കാരിന്റെ വാദം പൊള്ളയാണെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

 


ഇതും കൂടി വായിക്കൂ: ഹിന്ദുപ്രദേശത്ത് വള വിൽക്കാനെത്തിയ മുസ്‌ലിം യുവാവിന് ക്രൂര മർദ്ദനം, വീഡിയോ കാണാം


കേന്ദ്രത്തിൽ നിന്ന് മോഡി സർക്കാരിന്റെ അനുയായികളുടെ താൽപര്യത്തിനനുസരിച്ചുള്ള ഭരണസംവിധാനങ്ങളാണ് കശ്മീരില്‍ നടപ്പിലാക്കുന്നത്. എന്നാല്‍ കശ്മീർ ജനതയുടെ ആവശ്യങ്ങളും താല്പര്യങ്ങളും നടപ്പിലാക്കുകയും അവരുടെ ഉന്നമനത്തിനായി മാത്രം ഓരോ വികസനവും നടപ്പിലാക്കുകയുമാണെന്ന മനോഭാവമായിരുന്നു കേന്ദ്ര സർക്കാരിന്റെ ഓരോ നിലപാടുകളിലും മുഴച്ചു നിന്നിരുന്നത്.
കശ്മീരിന്റെ ഓരോ വികസനവും കേന്ദ്രം നടപ്പിലാക്കികൊണ്ടിരുന്നത് തദ്ദേശീയരും പുറമെനിന്നുള്ളവരുമായ വന്‍കിട വ്യവസായികൾക്കുവേണ്ടി മാത്രമായിരുന്നുവെന്നാണ് ദ വയർ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാവപ്പെട്ട കച്ചവടക്കാരെയും സാധാരണക്കാരെയും തഴഞ്ഞുകൊണ്ടുള്ളതാണ് കേന്ദ്രത്തിന്റെ ഓരോ പ്രവർത്തനങ്ങളും. ജമ്മു കശ്മീരിൽ നടപ്പിലാക്കിയെന്ന് കേന്ദ്ര സർക്കാർ പറഞ്ഞുനടക്കുന്ന പല പദ്ധതികളും സ്വകാര്യ വ്യവസായ മേഖലകളിലെ ഉന്നതർക്കുവേണ്ടി മാത്രമാണ്.


ഇതൂം കൂടി വായിക്കൂ: ‘വ്യാജനാ’ണോ എന്ന് സംശയം; ഇന്ത്യന്‍ യാത്രക്കാര്‍ക്ക് തലവേദനയായി വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ഫോട്ടോ!!


സ്വാതന്ത്യത്തിന് വേണ്ടി പോരാടി തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക നേതാക്കളെ അടിച്ചമർത്തിക്കൊണ്ടുള്ള കടുത്ത വിരോധാഭാസമാണ് കേന്ദ്രം കശ്മീരിൽ നടത്തിയത്. ജമ്മു കശ്മീരിലെ ജനങ്ങളെ നിശബ്ദരാക്കുക എന്ന ഒറ്റ ലക്ഷ്യമാണ് മോഡി ഭരണതന്ത്രത്തിനുള്ളത്. ജനാധിപത്യ ഇന്ത്യയെ തെരഞ്ഞെടുത്ത അതേ കശ്മീർ തന്നെയാണ് സങ്കൽപ്പിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു അടിച്ചമർത്തൽ നേരിടുന്നത്.

Eng­lish sum­ma­ry; Cen­tral nation­al hypocrisy: Devel­op­ment for monop­o­lies in Kashmir

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.