October 6, 2022 Thursday

Related news

September 24, 2022
September 20, 2022
September 17, 2022
August 24, 2022
August 3, 2022
July 26, 2022
July 11, 2022
April 13, 2022
March 31, 2022
March 29, 2022

കേന്ദ്ര പാക്കേജ് കള്ളപ്പണക്കാരെ സഹായിക്കാൻ: ബിനോയ് വിശ്വം എംപി

Janayugom Webdesk
തിരുവനന്തപുരം:
June 1, 2020 8:23 pm

ലോക്ഡൗണിന്റെ മറവിൽ തൊഴിലാളികളെ വഞ്ചിച്ച കേന്ദ്ര സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുയർന്നു വരുമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. എഐടിയുസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്ര പാക്കേജും പൊതുമേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണവും എന്ന വിഷയത്തിലുള്ള വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാതൊരു തയ്യാറെടുപ്പുമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗൺ തൊഴിലാളികളുടെ ജീവിതം നരകതുല്യമാക്കി,നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. രാജ്യത്തെ ആഭ്യന്തര ഉല്പാദനത്തിന്റെ 22 ശതമാനത്തിലധികം പങ്ക് വഹിക്കുന്ന തൊഴിലാളികൾക്ക് കേവലം 65,000 കോടി രൂപ മാറ്റിവയ്ക്കാൻ എല്ലാ സാമ്പത്തിക വിദഗദ്ധരും അഭിപ്രായപ്പെട്ടിട്ടും അതിന് തയ്യാറാകാതെ ലക്ഷക്കണക്കിനു് കോടിയുടെ സഹായം ഇവിടെ നികുതി വെട്ടിപ്പ് നടത്തുന്ന കുത്തകകൾക്ക് നൽകാനാണ് കേന്ദ്ര പാക്കേജിൽ മോഡി സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

തന്ത്ര പ്രധാന മേഖലകൾ ഉൾപ്പടെ രാജ്യത്തെ എല്ലാ പൊതുമേഖലകളും സ്വകാര്യവൽക്കരിക്കാനും അതിനുതകുന്ന തരത്തിൽ നിയമങ്ങൾ മാറ്റിയെഴുതാനും തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനുമാണ് പാക്കേജ് ലക്ഷ്യം വയ്ക്കുന്നത്. ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കണമെങ്കിൽ ജനങ്ങളുടെ കയ്യിൽ പണവും ഭക്ഷ്യധാന്യവുമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെബിനാറിൽ എഐടിയുസി ദേശീയ സെക്രട്ടറി സി ശ്രീകുമാർ വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആർ പ്രസാദ് മോഡറേറ്ററായിരുന്നു.

ENGLISH SUMMARY: cen­tral pack­age is for help­ing counterfeiters

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.