29 March 2024, Friday

കേരളത്തിന്റെ കോവിഡ്‌ പ്രതിരോധത്തിൽ പൂർണ തൃപ്‌തി; കൂടുതൽ വാക്‌സിൻ അനുവദിക്കുമെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
August 16, 2021 7:55 pm

കേരളത്തിന്റെ കോവിഡ്‌ പ്രതിരോധത്തിൽ പൂർണതൃപ്‌തിയെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്‌ മാണ്ഡ്യവ. സംസ്ഥാനത്തിന്‌ കൂടുതൽ വാക്‌സിൻ അനുവദിക്കുമെന്നും കോവിഡ്‌ അവലോകന യോഗത്തിന്‌ ശേഷം മന്ത്രി പറഞ്ഞു. 10 ലക്ഷം കൊവിഷീൾഡ്‌ വാക്‌സിൻ വാങ്ങാനും കേരളത്തിന്‌ അനുമതി നൽകി.

സംസ്ഥാനം 1.11 കോടി വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഓഗസ്‌റ്റ്‌, സെപ്‌റ്റംബർ മാസത്തിലേക്കാണ്‌ ഇത്രയും ഡോസ്‌ വാക്‌സിൻ ആവശ്യപ്പെട്ടത്‌. വാക്‌സിൻ വേസ്‌റ്റേജ്‌ ഒഴിവാക്കി കൂടുതൽ കുത്തിവെപ്പ്‌ നടത്തിയും കേരളം മാതൃകയായിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണ്‌. വാക്‌സിനേഷനിൽ കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലാണ്‌. കോവിഡ്‌ മരണനിരക്കും സംസ്ഥാനത്ത്‌ കുറവാണെന്ന്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷൺ പറഞ്ഞു.

Eng­lish Sum­ma­ry: cen­tral sat­is­fac­to­ry on Ker­ala’s covid prevention

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.