Web Desk

കോഴിക്കോട്

February 05, 2020, 9:06 pm

പ്രവാസികളോടുള്ള കേന്ദ്ര നിലപാട് മാന്യതയ്ക്ക് നിരക്കാത്തത്: ഐ എൻ എൽ

Janayugom Online

വോട്ടവകാശം ഉൾപ്പെടെ പ്രവാസി സമൂഹം കാലങ്ങളായി ഉയർത്തുന്ന ന്യായമായ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന കേന്ദ്രസർക്കാർ പ്രവാസികളുടെ മേൽ നികുതിഭാരം അടിച്ചേൽപ്പിച്ചതും അവധി ദിവസങ്ങൾക്ക് പരിധി നിശ്ചയിച്ചത് മാന്യതയ്ക്ക് നിരക്കാത്ത നടപടിയായിപ്പോയെന്ന് ഐ. എൻ. എൽ സംസ്ഥാന പ്രസിഡണ്ട് പാഫ. എ. പി. അബ്ദുൽ വഹാബ്.

നാല് മാസത്തിലേറെ നാട്ടിൽ കഴിയുന്നവർക്ക് എൻ. ആർ. ഐ. പദവി നഷ്ട പ്പെടുന്ന സാഹചര്യം പ്രവാസി സമൂഹത്തിന് കനത്ത ആഘാതമാണ്. ഗൾഫ് മേഖലയിലെ തൊഴിൽ പ്രതിസന്ധിയും വരുമാന നഷ്ടവും കാരണം പ്രവാസി കളിൽ വലിയൊരു വിഭാഗം കൂടുതൽ കാലം നാട്ടിൽ കഴിയുന്നുണ്ട്. പ്രവാസി നയത്തിൽ തിരുത്തലുകൾ വരുത്തുമ്പോൾ സർക്കാർ കൂടുതൽ യാഥാർത്ഥ്യ ബോധം കാണിക്കേണ്ടിയിരുന്നുവെന്ന് വഹാബ് പറഞ്ഞു.

നാഷണൽ പ്രവാസി ലീഗ് കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാ ടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീർ അഹമ്മദ് അദ്ധ്യ ക്ഷത വഹിച്ചു. സി. പി. നാസർകോയതങ്ങൾ, ഒ. പി. ഐ. കോയ, എൻ. കെ. അബ്ദുൽ അസീസ്, ബഷീർ ബഡേരി, ഒ. പി. റഷീദ്, മജീദ് തെന്നല, ബീരാൻഷാ എന്നിവർ പ്രസംഗിച്ചു.

you may also like this video;