June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കേന്ദ്രസർവകലാശാലയിൽ ഭാരതീയ വിചാര കേന്ദ്രം മുന്‍ ഭാരവാഹിക്ക് നിയമനം: അന്വേഷിക്കാൻ പിഎംഒ നിർദ്ദേശം

By Janayugom Webdesk
June 23, 2021

ഭാരതീയ വിചാരകേന്ദ്രം മുന്‍ ഭാരവാഹിയെ കേന്ദ്ര സര്‍വകലാശാലയിലെ ഇന്റർനാഷനല്‍ റിലേഷന്‍സ്‌ ആന്റ് ‌ പൊളിറ്റിക്‌സില്‍ യോഗ്യത മറികടന്ന്‌ ‌നിയമിച്ചത്‌ അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ (പിഎംഒ) നിര്‍ദ്ദേശം. കേന്ദ്ര വാഴ്‌സിറ്റിയില്‍ 2015ല്‍ അസോ. പ്രൊഫസര്‍ സ്ഥാനത്തേക്കു നടന്ന അഭിമുഖത്തില്‍ കൊല്ലം എസ്‌എന്‍ കോളജ്‌ അധ്യാപകനും ഭാരതീയ വിചാര കേന്ദ്രം വൈസ്‌ പ്രസിഡന്റുമായിരുന്ന ഡോ. കെ ജയപ്രസാദിനെ നിയമിച്ചതിനെതിരെ അതേ അഭിമുഖത്തില്‍ പങ്കെടുത്ത അധ്യാപികയാണ്‌ പരാതി നല്‍കിയത്‌. ഇവര്‍ അന്ന്‌ വൈസ്‌ ചാന്‍സലര്‍ക്ക്‌ നല്‍കിയിരുന്ന പരാതിയില്‍ നടപടിയെടുത്തില്ല.
പിന്നാലെ പ്രധാനമന്ത്രിക്ക്‌ നല്‍കി.

ഈ പരാതി അന്വേഷിക്കാനുള്ള പിഎംഒയുടെ നിര്‍ദ്ദേശം സര്‍വകലാശാല രജിസ്‌ട്രാര്‍ ഇന്‍ ചാര്‍ജ്ജായിരുന്ന മുരളീധരന്‍ നമ്പ്യാര്‍ പൂഴ്‌ത്തിവച്ചുവെന്നായിരുന്നു ആരോപണം. പുതിയ വൈസ്‌ ചാന്‍സിലര്‍ വെങ്കിടേശ്വരലു ചുമതലയേറ്റ ശേഷം അധ്യാപിക വീണ്ടും അയച്ച പരാതിയിലാണ്‌ പിഎംഒയുടെ അന്വേഷണ നിര്‍ദ്ദേശം വന്നത്‌.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.