സെൻട്രൽ വിസ്ത നിർമാണപ്രവർത്തനം നിർത്തണമെന്ന ഹർജി പിഴ ചുമത്തി തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പദ്ധതി താൽക്കാലികമായി നിർത്താന്‍ കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരായ അന്യ മൽഹോത്രയും സൊഹൈൽ ഹാഷ്മിയും വാദിച്ചത്. ജനകീയപ്രശ്നങ്ങളിൽ താൽപ്പര്യമുള്ള പൗരൻമാരെന്ന നിലയിലാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയത്. അതേസമയം ഒരു ലക്ഷം രൂപ പിഴയിട്ട നടപടി ജനകീയപ്രശ്നങ്ങളിൽ കോടതി ഇടപെടൽ തേടുന്ന പൗരൻമാരെ നിരാശപ്പെടുത്തുന്നതാണ്. മെയ് 31ലെ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ENGLISH SUMMARY:Central vista; Petitioners in the Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.