പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ച് യുനെസ്കോ. പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ അനുമതി സംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് യുനെസ്കോയുടെ ഉപദേശക സമിതിയായ ദേശീയ കമ്മിറ്റി ഡല്‍ഹി അര്‍ബന്‍ ആര്‍ട്ട് കമ്മിഷന് കത്തയച്ചു.
പദ്ധതിയുടെ ആസൂത്രണത്തെ കുറിച്ചും ഇത് എന്തൊക്കെ മാറ്റങ്ങളാണ് ഡല്‍ഹിയുടെ സൗന്ദര്യത്തില്‍ ഉണ്ടാക്കുക എന്നതിലും വിശദീകരണം നല്‍കാനും ആവശ്യപ്പെട്ട് സ്മാരകങ്ങളും സൈറ്റുകളും സംബന്ധിച്ച അന്താരാഷ്ട്ര കൗൺസിലി (ഐകോമോസ്) ന്റെ കീഴിലുള്ള കമ്മിറ്റിയാണ് കത്തയച്ചത്. പുതിയ കെട്ടിടം ഡല്‍ഹിയുടെ ചക്രവാളത്തിന് മാറ്റമുണ്ടാക്കുമെന്നും ഇത് നഗരത്തിന്റെ പൈതൃകത്തെ തന്നെ ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിക്ക് അനുമതി നല്‍കിയപ്പോള്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് പരിഗണിച്ചതെന്നും കമ്മിറ്റി പ്രസിഡന്റ് നവിന്‍ പിപ്‌ലാനി കത്തില്‍ ചോദിച്ചിട്ടുണ്ട്. 50 മീറ്ററായിരിക്കും പുതിയ കെട്ടിടത്തിന്റെ ഉയരമെന്നാണ് റിപ്പോര്‍ട്ട്. ഇത് 42.5 മീറ്ററുള്ള ഇന്ത്യ ഗേറ്റിനേക്കാളും ഉയരത്തിലല്ലേ എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവംബര്‍ ആദ്യം അയച്ച കത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ സാങ്കേതിക പഠനങ്ങളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Central Vista project will affect Delhi’s heritage: UNESCO
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.