Web Desk

തിരുവനന്തപുരം

March 11, 2020, 12:58 pm

വിദേശ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് കേന്ദ്രസർക്കാർ പിൻവലിക്കണം; മുഖ്യമന്ത്രി

Janayugom Online

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ നിലനിൽക്കുമ്പോൾ നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തടയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ യാത്രവിലക്ക് അപരിഷ്‌കൃതമെന്നും രോഗിയായത് കൊണ്ട് കൈയൊയുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. മലയാളികളെ മടക്കി കൊണ്ടുവരാൻ നിയമസഭാ പ്രമേയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഇറ്റലിയിലെ വിമാനത്താവളത്തിൽ മലയാളികളുടെ കാത്തിരിപ്പ് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടെറെപ്പേർ വിമാനത്താവളത്തിൽ കുടുങ്ങികിടക്കുകയാണ്. കോവിഡ് 19 രോഗബാധയെ തുടർന്ന് പ്രവാസികൾ നിരവധി പ്രയാസങ്ങൾ നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് പിസിആർ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കുവൈറ്റ് സർക്കാർ ഉൾപ്പടെയുള്ള ചില രാജ്യങ്ങൾ നിഷ്കര്ഷിച്ചിട്ടുണ്ട്.

ENGLISH SUMMARY: cen­tral will with­draw the trav­el ban

YOU MAY ALSO LIKE THIS VIDEO