ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ. ശനിയാഴ്ച മുതൽ ചെറിയ കടകൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. വെള്ളിയാഴ്ച രാത്രിയോടെയാണ് മന്ത്രാലയം ലോക് ഡൗൺ ഇളവ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
അവശ്യസാധനങ്ങൾ വിൽക്കാത്ത കടകളും തുറക്കാം. എന്നാൽ, ഹോട്ട് സ്പോട്ടുകളിൽ കടകൾ തുറക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. കടകളിൽ 50 ശതമാനം ജീവനക്കാരെ പാടുള്ളു. ജീവനക്കാർ മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മാളുകൾ തുറക്കരുതെന്നും കേന്ദ്ര സർക്കാർ നിർദേശമുണ്ട്.
രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക് ഡൗൺ മെയ് മൂന്നിനാണ് അവസാനിക്കുക. ലോക് ഡൗൺ അവസാനിക്കുന്നതും നീട്ടുന്നതും സംബന്ധിച്ച് തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫെറൻസിന് ശേഷം തീരുമാനമെടുക്കും.
ENGLISH SUMMARY: center allows to open shops with conditions
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.