June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പദ്മയിൽ കേരളത്തെ തള്ളി കേന്ദ്രം; പട്ടികയില്‍ ഉണ്ടായിരുന്നത് പ്രമുഖരായ ഈ 56 പേര്‍

By Janayugom Webdesk
February 12, 2020

ഈ വർഷത്തെ പത്മ അവാർഡുകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശകളെല്ലാം കേന്ദ്രം തള്ളി. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ 56 പേരുടെ പട്ടികയാണ് അയച്ചത്. പത്മവിഭൂഷണു വേണ്ടി എം.ടി. വാസുദേവൻ നായരെയാണ് ശുപാർശ ചെയ്തത്. പത്മഭൂഷണുവേണ്ടി 8 പേരെ ശുപാർശ ചെയ്തു. കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവർത്തനം), മട്ടന്നൂർ ശങ്കരൻകുട്ടി (കല), റസൂൽപൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടൻ മാരാർ (കല).

പത്മശ്രീക്കായി സൂര്യകൃഷ്ണമൂർത്തി (കല), കാനായി കുഞ്ഞിരാമൻ (ശിൽപി), ആർട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിങ്), കെ.പി.എ.സി. ലളിത (സിനിമ), എം.എൻ. കാരശ്ശേരി (വിദ്യാഭ്യാസം, സംസ്കാരം), ബിഷപ് സൂസപാക്യം (സാമൂഹിക പ്രവർത്തനം), ഡോ. വി.പി.ഗംഗാധരൻ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രൻ (സംഗീതം), ഐ.എം.വിജയൻ (കായികം), ബിഷപ് മാത്യു അറയ്ക്കൽ (സാമൂഹിക പ്രവർത്തനം), എം.കെ.സാനു (സാഹിത്യം) തുടങ്ങിയവരടക്കം 47 പേരെ ശുപാർശ ചെയ്തു.

ഇതിന് പകരം കേരളത്തിൽ നിന്ന് ആത്മീയരംഗത്ത് നിന്ന് ശ്രീ എമ്മിനും (മുംതാസ് അലി), നിയമപണ്ഡിതൻ പ്രഫ.എൻ.ആർ.മാധവമേനോന് മരണാനന്തരമായും പത്മഭൂഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു ശാസ്ത്രജ്ഞനായ കെ എസ് മണിലാൽ, സാമൂഹ്യ പ്രവർത്തകൻ എം കെ കുഞ്ഞോൾ, എഴുത്തുകാരൻ എൻ ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരിയായ എം എസ് പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും നൽകി.

ENGLISH SUMMARY: Cen­ter avoids Ker­ala list for Padma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.