June 1, 2023 Thursday

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

Janayugom Webdesk
ന്യൂഡല്‍ഹി
January 5, 2021 8:30 pm

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്.രണ്ട് ഘട്ടമായി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടത്തും. ജനുവരി 29 മുതല്‍ 15 വരെയായിരിക്കും ആദ്യഘട്ട സമ്മേളനം. രണ്ടാം ഘട്ട സമ്മേളനം മാര്‍ച്ച് എട്ടിന് ആരംഭിക്കും. പാര്‍ലമെന്റിന്റെ ഇരുസഭകളും നാല് മണിക്കൂര്‍ വീതം ചേരും.

കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാവാനാണ് സാധ്യത. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു. ശൈത്യകാല സമ്മേളനം റദ്ദാക്കിയതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവകാശപ്പെട്ടിരുന്നു.

ENGLISH SUMMARY : cen­tre bud­get on feb­ru­ary one

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.