Web Desk

ന്യൂഡല്‍ഹി

February 11, 2021, 10:34 am

ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍; നിര്‍ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ട്വിറ്റര്‍ ഉടന്‍ റദ്ദാക്കണം

Janayugom Online

നിര്‍ദേശം പിന്‍തുടരാത്ത ട്വിറ്ററിനെ കടുത്ത അതൃപ്തി അറിയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമങ്ങളേക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥമാണെന്ന് ട്വിറ്ററിനുള്ള മുന്നറിയിപ്പില്‍ കേന്ദ്ര ഐടി സെക്രട്ടറി വ്യക്തമാക്കി.

നിര്‍ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്നും ട്വിറ്റര്‍ പ്രതിനിധികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ഐ ടി സെക്രട്ടറി ആവശ്യപ്പെട്ടു. കര്‍ഷക വംശഹത്യയെന്ന ഹാഷ്ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നും കൂടിക്കാഴ്ചയില്‍ ഐടി സെക്രട്ടറി പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരാന്‍ ട്വിറ്റര്‍ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ കമ്പനി ബഹുമാനിക്കുന്നതായും ട്വിറ്റര്‍ മറുപടി നല്‍കി.

Eng­lish Sum­ma­ry : Cen­tre again warns Twitter

You may also like this video :